മനാമ: ഇന്ന് പെരുന്നാളും രണ്ടു ദിവസം കഴിഞ്ഞാൽ തിരുവോണവും ആയതോടെ ബഹ്റൈനിലെ മലയാളി പ്രവാസികളെല്ലാം ഉത്സവാന്തരീക്ഷത്തിലാണ്. പെരുന്നാൾ അവധിയിലാണ് ഒാണവും വന്നത് എന്നതിനാൽ, സർക്കാർ മേഖലകളിൽ േജാലി ചെയ്യുന്നവർക്ക് ആഘോഷവേള സജീവമാക്കാൻ എളുപ്പമായി. ബഹ്റൈനിലെ പ്രമുഖ സംഘടനകളെല്ലാം പെരുന്നാൾ^ഒാണാഘോഷങ്ങൾ നടത്തുന്നുണ്ട്. സെപ്റ്റംബർ ആദ്യ ആഴ്ചകളിലെ വാരാന്ത്യ അവധികളിൽ പ്രധാന ഹാളുകളെല്ലാം സംഘടനകൾ ബുക്ക് ചെയ്തിട്ടുണ്ട്. ഒാണസദ്യ ഒക്ടോബറിലേക്കും നീളുമെന്ന സൂചന ചില സംഘനകളുടെ ഭാരവാഹികൾ നൽകി.
കെ.സി.എ ഒാണം മഹോത്സവം ഇന്നുമുതൽ ഇൗ മാസം എട്ടുവരെ നടക്കും. ഉദ്ഘാടകനായി യുവ െഎ.എ.എസ് ഒാഫിസർ ശ്രീറാം വെങ്കട്ടരാമൻ ബഹ്റൈനിലെത്തിയിട്ടുണ്ട്. ഇന്ന് വൈകീട്ട് അത്തം ഘോഷയാത്ര, പൂക്കളം, പുലിക്കളി, വാദ്യമേളങ്ങൾ എന്നിവയും നടക്കും. കെ.സി.എ ഗ്രൗണ്ടിലും വി.കെ.എൽ ഒാഡിറ്റോറിയത്തിലുമായാണ് ഇൗ പരിപാടികൾ നടക്കുക. െഎ.പി.എസ് ദമ്പതികളായ സതീഷ് ബിനോയും അജിത ബീഗവും പരിപാടിയിൽ സംബന്ധിക്കും. സെപ്റ്റംബർ രണ്ടിന് നടക്കുന്ന തിരുവാതിരക്കളി മത്സരത്തിൽ പ്രമുഖ ടീമുകൾ പെങ്കടുക്കും. നാലിനും അഞ്ചിനും അംഗങ്ങൾക്കും കുട്ടികൾക്കുമായുള്ള മത്സരങ്ങൾ നടക്കും. ആറിനാണ് പായസ മത്സരം. ഏഴിന് ശിങ്കാരി മേളവും പന്തളം ബാലെൻറ നേതൃത്വത്തിലുള്ള ഗാനമേളയും അരങ്ങേറും. എട്ടിന് ഒാണസദ്യ നടക്കും. കാലത്ത് 11ന് തുടങ്ങുന്ന സദ്യ ക്ഷണിക്കപ്പെട്ടവർക്കും കൂപ്പൺ ലഭിച്ചവർക്കുമായാണ് നടത്തുന്നത്. കെ.സി.എ ബഹ്റൈനിലെ തൊഴിലാളികൾക്കായും വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ‘റിഥംസ് ഓഫ് ബഹ്റൈൻ’ എന്ന പരിപാടി സെപ്റ്റംബർ മൂന്നിന് രാത്രി ഏഴു മണിക്ക് കെ.സി.എ ഹാളിൽ നടക്കും.
ഇതിൽ കരോക്കെ ഗാനാലാപനം, മിമിക്രി, പദ്യം ചൊല്ലൽ എന്നീ മത്സരങ്ങളാണ് ഉൾപ്പെടുത്തിയത്. വിജയികൾക്ക് ക്യാഷ് അവാർഡ് ഉൾപ്പടെയുള്ള ആകർഷകമായ സമ്മാനങ്ങൾ സെപ്റ്റംബർ ഏഴിന് നടക്കുന്ന ഫിനാലെയിൽ നൽകും.
സിംസ് ഓണാഘോഷത്തിെൻറ ഭാഗമായി ബഹ്റൈനിലെ വിവിധ ക്ലബുകളെ പങ്കെടുപ്പിച്ച് വടംവലി മത്സരം നടത്തും.സെപ്റ്റംബർ എട്ടിന് വൈകുന്നേരം നാലു മുതൽ ആറു മണി വരെ സൽമാനിയയിലുള്ള അൽ ഖാദിസിയ ഗ്രൗണ്ടിലാണ് മത്സരം. ഒന്നും, രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകും. രജിസ്റ്റർ ചെയ്യേണ്ട അവസാന തിയതി സെപ്റ്റംബർ അഞ്ച് ആണ്. സിംസ് ഒാണസദ്യ സെപ്റ്റംബർ മൂന്നിന് ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിലാണ് നടക്കുക. രാവിലെ 11 ആരംഭിക്കുന്ന ഓണസദ്യയിൽ 2000ത്തോളം പേർ പെങ്കടുക്കും. ലേബർ ക്യാമ്പുകളിൽ നിന്നുള്ള 300ഒാളം പേരെയും പെങ്കടുപ്പിക്കും. സദ്യയുടെ കൂപ്പൺ ആവശ്യമുള്ളവർ ജേക്കബ് വാഴപ്പിള്ളിയുമായി (38386345) ബന്ധപ്പെടണം.
പയനിയേഴ്സിെൻറ ഓണം^ ഈദ് ഓണാഘോഷങ്ങൾ വിവിധ പരിപാടികളോടെ നടത്തും. ഇന്ന് മോഡേൺ മെക്കാനിക്കൽ ആൻറ് ഇലക്ട്രിക്കൽ കമ്പനിയുടെ മഅമീറിലുള്ള ലേബർ ക്യാമ്പിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇതോടനുബന്ധിച്ച് കാലത്ത് ഒമ്പതു മുതൽ മെഡിക്കൽ ക്യാമ്പ് നടത്തും. മിഡിൽ ഈസ്റ്റ് ഹോസ്പിറ്റലിലെ ഡോക്ടർമാരും ജീവനക്കാരും നേതൃത്വം നൽകും. വൈകീട്ട് മൂന്ന് മണി മുതൽ കായിക മത്സരങ്ങൾ ആരംഭിക്കും. വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകും. സെപ്റ്റംബർ 21ന് രാവിലെ കെ.സി. എ അങ്കണത്തിൽ വിവിധ കലാ പരിപാടികളും ഓണ സദ്യയും നടക്കും. കേരളീയ സമാജത്തിെൻറ നേതൃത്വത്തിൽ നടക്കുന്ന ഒാണാഘോഷത്തിന് ഇന്നലെ കൊടിയേറി. ലോകസഭാംഗം എൻ.കെ.പ്രേമചന്ദ്രൻ ചടങ്ങിൽ സന്നിഹിതനായിരുന്നു. തുടർന്ന് വനിത വിഭാഗത്തിെൻറ നേതൃത്വത്തിൽ തിരുവാതിരക്കളി മത്സരവും, നാദബ്രഹ്മം മ്യൂസിക് ക്ലബ് അവതരിപ്പിച്ച സംഘഗാനവും അരങ്ങേറി. ഇന്ന് കാലത്ത് 9.30ന് അത്തപ്പൂക്കള മത്സരവും ൈവകീട്ട് 6.30ന് പൂജ നൃത്തവും നടക്കും. തുടർന്ന് പിന്നണി ഗായിക കെ.എസ്.ചിത്ര നയിക്കുന്ന ഗാനമേള അരങ്ങേറും. ഇതിൽ നിഷാദ്, രൂപ രേവതി എന്നിവരും പെങ്കടുക്കും.
രണ്ടിന് കാലത്ത് 10ന് കായിക മത്സരങ്ങളാണ്. വടംവലി മത്സരം, വനിതകൾക്കായുള്ള മത്സരങ്ങൾ എന്നിവയാണ് നടക്കുക. വൈകീട്ട് മൂന്നിന് പായസ മേള.6.30ന് സംഘനൃത്തം, ഒപ്പന, പരമ്പരാഗത കേരളനൃത്തം. ഇത് കേരളത്തിൽ നിന്നുള്ള സംഘമാണ് അവതരിപ്പിക്കുന്നത്. തുടർന്ന് ദേവി ചന്ദനയും റജി രവിയും സംഘവും അവതരിപ്പിക്കുന്ന കലാപരിപാടികൾ.
സെപ്റ്റംബർ മൂന്നിന് വൈകീട്ട് 7.30നുള്ള ഘോഷയാത്ര മത്സരം, നാലിന് രാത്രി ഡോ.എടനാട് രാജൻ നമ്പ്യാർ അവതരിപ്പിക്കുന്ന ചാക്യാർ കൂത്ത്, ഏഴിന് വൈകീട്ടുള്ള ജി.വേണുഗോപാലിെൻറ ഗാനമേള, എട്ടിന് നടക്കുന്ന സമാപന പരിപാടിയിൽ യേശുദാസിെൻറ സംഗീത കച്ചേരി തുടങ്ങിയവയും ഇത്തവണത്തെ പ്രധാന പരിപാടികളാണ്. 15നാണ് ഒാണസദ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.