കേരളീയ സമാജത്തി​െൻറ ഓണാഘോഷത്തിന് കൊടിയേറ്റുന്നു

കേരളീയ സമാജത്തി​െൻറ ഓണാഘോഷത്തിന് കൊടിയേറി

മനാമ: ബഹ്റൈൻ കേരളീയ സമാജത്തി​െൻറ ഓണാഘോഷത്തിന് കൊടിയേറി. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും ഇത്തവണ ഒാണാഘോഷമെന്ന്​ സമാജം പ്രസിഡൻറ്​ പി.വി. രാധാകൃഷ്​ണപിള്ള പറഞ്ഞു. ​കേരളത്തിലെ പ്രമുഖ കലാകാരന്മാരുടെ സാന്നിധ്യത്തിൽ ജി.സി.സിയിലെ തന്നെ ഏറ്റവും വലിയ ഓൺലൈൻ ഓണാഘോഷമാണ്​ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വരുംദിവസങ്ങളിൽ എം. ജയചന്ദ്രൻ, ശരത്ത്, സിതാര, സിനിമ താരം വിജയരാഘവൻ, ജയരാജ് വാര്യർ, കലേഷ്, പ്രമുഖ പാചക വിദഗ്​ധൻ പഴയിടം മോഹനൻ നമ്പൂതിരി എന്നിവർ വിവിധ പരിപാടികളിൽ പങ്കെടുക്കുമെന്നും വിശദവിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും പ്രസിഡൻറ്​ പി.വി. രാധാകൃഷ്​ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡൻറ്​ ദേവദാസ് കുന്നത്ത്, ഓണാഘോഷ പരിപാടികളുടെ ജനറൽ കൺവീനർ ദിലീഷ് കുമാർ എന്നിവർ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.