ഒാണത്തെ വരവേൽക്കാൻ പൂക്കളമൊരുക്കുന്ന ഒരു പ്രവാസി കുടുംബം                        -ഫോ​േട്ടാ: സനുരാജ്

ഒാണം @ ഒാൺലൈൻ

മനാമ: പ്രവാസികൾക്ക്​ ഇത്തവണ ഒാണം ഒാൺലൈനാണ്​. മനോഹരമായ പൂക്കളങ്ങളും ഒാണസദ്യയും ഒാണോഘോഷങ്ങളുമൊക്കെ കോവിഡ്​-19 കൊണ്ടുപോയതി​െൻറ സങ്കടത്തിലാണ്​ ​പ്രവാസി മലയാളികൾ. അത്തം 10​ പിറന്നതോടെ മലയാളി ഉണർന്നത്​​ ഒാൺലൈൻ ഒാണത്തിരക്കുകളിലേക്കാണ്​.വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മാസങ്ങൾ നീളുന്ന ഒാണോഘാഷങ്ങൾക്കാണ്​ മുൻവർഷങ്ങൾ സാക്ഷ്യം വഹിച്ചിരുന്നത്​​.

നാട്ടിൽനിന്നെത്തുന്ന കലാകാരൻമാരും കലാകാരികളും പാചക വിദഗ്​ധരുമൊക്കെയാകു​േമ്പാൾ ആഘോഷങ്ങൾക്ക്​ കൊഴുപ്പേറും. മനാമയിലെ ചില കടകളിൽ​​​ എല്ലാ വർഷവും പൂക്കൾ വിൽപനക്കെത്തിയിരുന്നു. ഇത്തവണയും പൂക്കളമിട്ട്​ ഒാണത്തെ വരവേൽക്കാൻ ആഗ്രഹിച്ചിരുന്നവരാണ്​ എല്ലാവരും.എന്നാൽ, കോവിഡ് എല്ലാറ്റിനും മങ്ങലേൽപിച്ചു. സാമൂഹിക അകലം പാലിക്കേണ്ടതിനാൽ ആളുകൾ ഒത്തുചേർന്നുള്ള ആഘോഷങ്ങൾക്ക്​ അവധി കൊട​ുക്കാൻ എല്ലാവരും മനസ്സാ തയാറായിക്കഴിഞ്ഞു.

ഒാൺലൈൻ ഒാണാഘോഷത്തിനുള്ള ഒരുക്കങ്ങൾ സംഘടനകൾ തുടങ്ങിക്കഴിഞ്ഞു. ആളുകൾ നേരിട്ട്​ പ​െങ്കടുക്കുന്ന ആഘോഷങ്ങൾ ഇല്ലെങ്കിലും ഒാൺലൈൻ ആഘോഷത്തിലൂടെ ആപോരായ്​മ മറികടക്കാമെന്നാണ്​ സംഘടനകളുടെ പ്രതീക്ഷ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.