വീ​ണ്ടും എ​െൻറ​യൊ​രു നോ​മ്പു​കാ​ലം

എ​ല്ലാ പ്രാ​വ​ശ്യ​ത്തെ​യും​പോ​ലെ നാ​ട്ടി​ൽ​നി​ന്ന്​ എ​ത്ര​യോ ദൂ​രെ​യാ​ണ് ഈ ​നോ​മ്പു​കാ​ല​ത്തും. ബ​ഹ്​​റൈ​നി​ലെ ഒ​രു ഫ്ലാ​റ്റി​ൽ നാ​ല് ചു​മ​രു​ക​ൾ​ക്കു​ള്ളി​ൽ ഒ​രു മാ​സ​ത്തെ നോ​മ്പ് ക​ഴി​ഞ്ഞ് പെ​രു​ന്നാ​ളി​നെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ഞാ​ൻ.

വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്രം വി​രു​ന്നു​വ​രു​ന്ന പു​ണ്യ​ങ്ങ​ളു​ടെ ഈ ​പൂ​ക്കാ​ല​ത്തെ കാ​ത്തി​രി​ക്കാ​ൻ മു​െ​മ്പാ​ക്കെ എ​ന്തൊ​രു ഉ​ത്സാ​ഹ​മാ​യി​രു​ന്നു എ​ല്ലാ​വ​ർ​ക്കും.മാ​സ​ങ്ങ​ൾ​ക്കു​മു​േ​മ്പ തു​ട​ങ്ങും ത​യാ​റെ​ടു​പ്പു​ക​ൾ. വീ​ടും നാ​ടും പ​ള്ളി​യും ഒ​രേ​പോ​ലെ കാ​ത്തി​രി​ക്കു​ന്ന ന​ന്മ​ക​ളു​ടെ വ​സ​ന്ത​കാ​ലം. ഇ​ന്ന് കാ​ത്തി​രി​പ്പി​ൽ ക​ണ്ണീ​ര് വീ​ണി​രി​ക്കു​ന്നു. കോ​വി​ഡ്​ മ​ഹാ​മാ​രി​യി​ൽ പ്ര​തീ​ക്ഷ​ക​ളു​ടെ പൊ​ന്ന​മ്പി​ളി നി​റം​കെ​ട്ടു​പോ​യി. 'ന​ന​ച്ചു​കു​ളി'​യി​ല്ലാ​ത്ത, പ​ള്ളി​യി​ൽ ന​മ​സ്കാ​ര​മി​ല്ലാ​ത്ത, സ​മൂ​ഹ നോ​മ്പു​തു​റ​ക​ളി​ല്ലാ​ത്ത നോ​മ്പ്. പെ​രു​ന്നാ​ൾ ഷോ​പ്പി​ങ്​ പാ​ടി​ല്ലാ​ത്ത ഒ​രു നോ​മ്പ് സ​ങ്ക​ട​നോ​മ്പാ​യി മാ​റി​യി​രി​ക്കു​ന്നു.

പ​ക്ഷേ, ലോ​കം മു​ഴു​വ​ൻ പ​ര​ന്നു​കി​ട​ക്കു​ന്ന കോ​ടാ​നു​കോ​ടി വി​ശ്വാ​സി​ക​ളു​ടെ ജീ​വി​ത​ത്തി​ൽ​നി​ന്ന് ആ ​വെ​ളി​ച്ചം ഇ​ല്ലാ​താ​ക്കാ​ൻ ഒ​രു വൈ​റ​സി​നും ക​ഴി​യി​ല്ല. മ​ഴ മേ​ഘ​ങ്ങ​ൾ​ക്ക് സൂ​ര്യ​നെ മ​റ​യ്​​ക്കാ​ൻ എ​ത്ര​നാ​ൾ ആ​വും.ഇ​ത് ഒ​രു യാ​ത്ര​യാ​ണ്. ഓ​ർ​മ​ക​ളു​ടെ ലോ​ക​ത്തേ​ക്ക് മ​ന​സ്സു​കൊ​ണ്ടൊ​രു മ​ട​ക്ക​യാ​ത്ര. കോ​വി​ഡി​ന് ക​രി​നി​ഴ​ൽ വീ​ഴ്ത്താ​ൻ ക​ഴി​യാ​ത്ത, കാ​ല​ത്തി​ന് തി​രി​ച്ചെ​ടു​ക്കാ​നാ​വാ​ത്ത ഒ​രു​പി​ടി നോ​മ്പ് ഓ​ർ​മ​ക​ൾ.

എ​ന്തി​നാ​ണ് നീ ​നോ​മ്പ് എ​ടു​ക്കു​ന്ന​തെ​ന്ന് പ​ല​രും ചോ​ദി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, ചോ​ദി​ക്കു​ന്ന​വ​രോ​ട് എ​ല്ലാം ഒ​രു ഉ​ത്ത​ര​മേ എ​നി​ക്കു​ള്ളൂ. ഒ​രു വ​ണ്ടി നി​ർ​ത്താ​തെ തി​രു​വ​ന​ന്ത​പു​രം മു​ത​ൽ ബം​ഗ​ളൂ​രു വ​രെ ഓ​ടു​ന്നു. എ​ന്താ​യി​രി​ക്കും അ​വ​സ്ഥ. വ​ണ്ടി​യു​ടെ എ​ൻ​ജി​നും മ​റ്റു ഭാ​ഗ​ങ്ങ​ളും ന​ശി​ച്ചു​പോ​കാ​നും വ​ണ്ടി കേ​ടാ​വാ​നും സാ​ധ്യ​ത​യു​ണ്ട്. കു​റ​ച്ചു​നി​ർ​ത്തി വാ​ഹ​ന​ത്തി​ന്​ വി​ശ്ര​മം കൊ​ടു​ത്താ​ൽ വ​ർ​ഷ​ങ്ങ​ളോ​ളം ഉ​പ​യോ​ഗി​ക്കാം. അ​തു​പോ​ലെ ഒ​രു​മാ​സം മ​നു​ഷ്യ​ശ​രീ​ര​ത്തി​ലെ എ​ൻ​ജി​ന്​ വി​ശ്ര​മം കൊ​ടു​ക്ക​ണം.

അ​തു​പോ​ലെ പാ​വ​പ്പെ​ട്ട​വ​ൻ അ​നു​ഭ​വി​ക്കു​ന്ന വി​ശ​പ്പ് അ​റി​യാ​നും മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്കാ​നും സാ​ധി​ക്കും. ശ​രീ​രേ​ച്ഛ​യു​ടെ നി​യ​ന്ത്ര​ണം നോ​മ്പി​ലൂ​ടെ സ്വാ​യ​ത്ത​മാ​ക്കാ​ൻ സാ​ധി​ക്കു​ന്ന​തി​നോ​ടൊ​പ്പം സൗ​ഹൃ​ദ​ങ്ങ​ൾ ഉൗ​ട്ടി​യു​റ​പ്പി​ക്കാ​നും ക​ഴി​യും.

Tags:    
News Summary - Once again my fasting period

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT