മനാമ: മുനിസിപ്പല്‍ സേവനങ്ങള്‍ക്കായി ഓണ്‍ലൈന്‍ സേവനം മെച്ചപ്പെടുത്തുമെന്ന് പൊതുമ രാമത്ത്, മുനിസിപ്പല്‍, നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ് വ്യക്തമാക ്കി. മന്ത്രാലയം നല്കിക്കൊണ്ടിരിക്കുന്ന മുഴുവന്‍ സേവനങ്ങളും ഡിജിറ്റലൈസ് ചെയ്യുന്നതിെൻറ ഭാഗമായാണ് പുതിയ സംവിധാനം. ആമസോണ്‍ ക്ലൗഡ് അക്കൗണ്ട് ഉപയോഗിച്ചാണ് ഇത് നടപ്പാക്കുക. അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രോഗ്രാമുകള്‍ ഉപയോഗിച്ച് മന്ത്രാലയം നല്കിക്കൊണ്ടിരിക്കുന്ന സേവനങ്ങള്‍ ഓണ്‍ലൈനിലേക്ക് മാറ്റണമെന്ന പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫയുടെ നിര്‍ദേശത്തിെൻറ വെളിച്ചത്തിലാണ് ഇത്തരമൊരു തീരുമാനമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
മന്ത്രാലയം നല്കിക്കൊണ്ടിരിക്കുന്ന സേവനങ്ങള്‍ ഇലക്ട്രോണിക്വത്കരിക്കുന്നതിന് വലിയ ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഓരോ സേവനത്തിനുമുള്ള ഫീസ് നിര്‍ണയിക്കുകയും അവ ഓണ്‍ലൈന്‍ വഴി ഉപഭോക്താക്കള്‍ അടക്കുകയും ചെയ്യുന്നതോടെ സേവനം ഓണ്‍ലൈന്‍ വഴി തന്നെ ലഭ്യമാക്കും. മന്ത്രാലയത്തിെൻറ ഐ.ടി സെല്ലിന് കീഴില്‍ ഡിജിറ്റലൈസേഷന് പൂര്‍ത്തിയാക്കിയതായി ഡയറക്ടര്‍ മുഹമ്മദ് അബു ഹസ്സാന് പറഞ്ഞു. വൈദ്യുതി, ജലമന്ത്രാലയം, പൊതുമരാമത്ത് വകുപ്പ്, സര്‍വേ ആൻഡ് ലാൻഡ് രജിസ്ട്രേഷന് അതോറിറ്റി, നഗരാസൂത്രണ അതോറിറ്റി, ടെലികോം അതോറിറ്റി എന്നിവയുമായി സഹകരിച്ചായിരിക്കും വിവിധ സേവനങ്ങള്‍ക്കുള്ള കോര്‍ണറുകള്‍ ഒരുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.