മനാമ: തൊഴില്‍, സാമൂഹിക ക്ഷേമകാര്യ മന്ത്രാലയത്തില്‍ മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ അവസാനം വരെയുള്ള കണക്കനുസരിച്ച് 15,529 ഓണ്‍ലൈന്‍ ഇടപാടുകള്‍ നടന്നതായി അധികൃതര്‍ അറിയിച്ചു. ജനങ്ങൾക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ കൂടുതലായി നല്‍കുന്നതിന് സംവിധാനമേര്പ്പെടുത്തിയശേഷം ഇടപാടുകള്‍ ഗണ്യമായി വര്‍ധിക്കുകയായിരുന്നുവെന്ന് മന്ത്രാലയത്തിലെ സാമൂഹിക സേവന വിഭാഗം ഡയറക്ടര്‍ സഹ്ര് റാഷിദ് അല്‍ മന്നാഇ അറിയിച്ചു.
സുരക്ഷ ഉറപ്പാക്കുന്നതിെൻറ ഭാഗമായാണ് കൂടുതല്‍ സേവനങ്ങള്‍ ഓണ്‍ലൈനാക്കിയത്. സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പുവരുത്താന്‍ ഇതുവഴി സാധിച്ചിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് ഏത് സമയത്തും ഓണ്‍ലൈന്‍ വഴി സേവനങ്ങള്‍ തേടാമെന്ന സൗകര്യവും ഇതുമൂലമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.