മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വനിത വിഭാഗം, വിഷു- ഈദുൽ ഫിത്ർ എന്നിവയോടനുബന്ധിച്ച് ഒരുമയുടെ ആഘോഷം എന്ന പേരിൽ ഓൺലൈൻ സൗഹൃദ സംഗമം സംഘടിപ്പിച്ചു.
സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ ഷെമിലി പി. ജോൺ ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരി, പ്രകൃതിക്ഷോഭങ്ങൾ എന്നിങ്ങനെ പല കാരണങ്ങൾകൊണ്ടും ആഘോഷങ്ങൾക്കിടയിലും നമുക്കുള്ളിൽ ആകുലതകളുണ്ട്. വിശപ്പിെൻറ വേദനയറിയാൻ റമദാൻകൊണ്ട് സാധിക്കുന്നു. മതത്തിെൻറയും നിറത്തിെൻറയും ജാതിയുടെയും പേരിൽ സൗഹൃദങ്ങളെയും കൂടിച്ചേരലുകളെയും വേർതിരിക്കാൻ മാത്രം നമ്മൾ അധഃപതിച്ചിട്ടില്ല. ദൈവത്തിെൻറ കൈയൊപ്പ് പതിയാത്ത ഒരു മനുഷ്യജീവിയും ഇല്ലെന്നും ഷെമിലി പി. ജോൺ പറഞ്ഞു.
ഫ്രൻഡ്സ് വനിത വിഭാഗം പ്രസിഡൻറ് ജമീല ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പ്രവാസി എഴുത്തുകാരി മായ കിരൺ, എം.എം.എസ് എസ്ക്യൂട്ടിവ് മെംബർ ബാഹിറ അനസ്, പ്രവാസി ഗൈഡൻസ് ഫോറം മെംബർ റോഷ്നാര അഫ്സൽ, ഇബ്നുൽ ഹൈതം ഇസ്ലാമിക് സ്കൂൾ ടീച്ചർമാരായ സിജി ശശിധരൻ, ഗീത മേനോൻ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന കലാപരിപാടികളിൽ പ്രസീത മനോജ്, റസിയ പരീത്, ഫാത്തിമ ഫിദ, സകിയ സമീർ, മുർഷിദ, ഷാനി റിയാസ്, ഉമ്മു സൽമ, ഷഹനാസ് എന്നിവർ ഗാനങ്ങളും ഷൈമില ആൻഡ് പാർട്ടി സംഘഗാനവും മുബീന നാടൻപാട്ടും അവതരിപ്പിച്ചു.
നജിദ റഫീഖിെൻറ പ്രാർഥനഗീതത്തോടെ ആരംഭിച്ച പരിപാടിയിൽ സാഹിത്യ വിഭാഗം വനിത കൺവീനർ ഹസീബ ഇർഷാദ് സ്വാഗതം പറഞ്ഞു. അസി. സെക്രട്ടറി നദീറ ഷാജി നന്ദി പറഞ്ഞു. എക്സിക്യൂട്ടീവ് അംഗം റഷീദ സുബൈർ പരിപാടി നിയന്ത്രിച്ചു. സഈദ റഫീഖ്, ഷബീറ മൂസ, ബുഷ്റ റഹീം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.