മനാമ: വജ്രജൂബിലി ആഘോഷിക്കുന്ന ബഹ്റൈൻ മാർത്തോമ ഇടവകയുടെ അറുപതാമത് ഇടവകദിനവും ബഹ്റൈൻ ദേശീയദിനാഘോഷവും മാർത്തോമ കോംപ്ലക്സിൽ സംഘടിപ്പിച്ചു. ബഹ്റൈൻ പാർലമെന്റ് അംഗം ഹസൻ ഈദ് ബുഖാമാസ്സ് ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിൽ മലങ്കര മാർത്തോമ സുറിയാനി സഭാ സെക്രട്ടറി റവ. എബി ടി. മാമ്മൻ മുഖ്യാതിഥിയായിരുന്നു. ഇടവക വികാരിമാരായ റവ. ഡേവിഡ് വി. ടൈറ്റസ്, റവ. ബിബിൻസ് മാത്യൂസ് ഓമനാലി, ഇടവക വൈസ് പ്രസിഡന്റ് ജോൺസൺ ടി. തോമസ്, ട്രസ്റ്റിമാരായ എബ്രഹാം തോമസ്, അബി കെ. തോമസ്, ആത്മായ ശുശ്രൂഷകരായ റിബു ബേബി മാത്യു, മെൽവിൻ തോമസ് ജോൺ എന്നിവർ സംസാരിച്ചു. ഇടവക സെക്രട്ടറി ഷെറി മാത്യൂസ് ഇടവക റിപ്പോർട്ട് അവതരിപ്പിച്ചു.
ബഹ്റൈൻ ദേശീയ ഗാനം സൺഡേ സ്കൂൾ കുട്ടികൾ ആലപിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച മാസ്റ്റർ സാം മാത്യു ജോൺ, അർപ്പിത എലിസബത്ത്, അലക്സ് തോമസ് എന്നിവരെയും ഇടവകയിലെ 60 വയസ്സ് പൂർത്തിയാക്കിയ അംഗങ്ങളെയും ഇടവക അംഗത്വത്തിൽ 40 വർഷവും 25 വർഷവും പൂർത്തിയാക്കിയ അംഗങ്ങളെയും മുൻ വർഷത്തെ ഇടവക കൈസ്ഥാന സമിതി അംഗങ്ങളെയും ആദരിച്ചു. കൺവീനർ രാജേഷ് കുര്യൻ കൃതജ്ഞത അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.