മനാമ: ബഹ്റൈൻ സ്കൂൾ ആൻഡ് കൊളീജിയറ്റ് അത്ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച അത്ലറ്റിക് മീറ്റിൽ 16 മെഡലുകൾ നേടി ഇന്ത്യൻ സ്കൂൾ ബഹ്റൈൻ (ഐ.എസ്.ബി) ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി.
നാഷനൽ സ്റ്റേഡിയത്തിൽ നടന്ന മീറ്റിൽ ഇന്ത്യൻ സ്കൂൾ അത്ലറ്റിക് ടീം മികച്ച പ്രകടനം കാഴ്ചവെച്ചു. വിദ്യാർഥികളെയും വകുപ്പ് മേധാവി സൈക്കത്ത് സർക്കാർ, കായിക പരിശീലകൻ എം.ഒ. ബെന്നി, ഫിസിക്കൽ എജുക്കേഷൻ അധ്യാപകർ എന്നിവരെയും ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആന്റണി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എം.എൻ. രാജേഷ്, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ അഭിനന്ദിച്ചു.
മത്സര വിജയികൾ: 1. നെഹാൽ ബിജു- ലോങ്ജംപ് വെള്ളി, മെഡ്ലി റിലേ വെള്ളി, 2. പാർവതി സലീഷ് -800 മീറ്റർ - സ്വർണം, 200 മീറ്റർ - സ്വർണം, 4X100 മീറ്റർ റിലേ - വെങ്കലം 3. ജി. സ്വർണിത -400 മെട്രിക്സ് - ഗോൾഡ്, മെഡ്ലി റിലേ - വെള്ളി 4. അവ്രിൽ ആന്റണി- 400 മീറ്റർ - വെങ്കലം, മെഡ്ലി റിലേ - വെള്ളി 5. ടാനിയ ടൈറ്റ്സൺ -മെഡ്ലി റിലേ -വെള്ളി 6. അഞ്ജിക അജയ് -4X100 മീറ്റർ റിലേ - വെങ്കലം 7. അങ്കിത അജയ് -4X100 മീറ്റർ റിലേ വെങ്കലം 8. അബീഹ സുനു -4X100 മീറ്റർ വെങ്കലം 9. മുഹമ്മദ് ആഷിക് -800 മീറ്റർ - സ്വർണം, മെഡ്ലി റിലേ - വെങ്കലം10. ഷാൻ ഹസൻ -400 മീറ്റർ - ഗോൾഡ്, 4X100 മീറ്റർ റിലേ ഗോൾഡ്11. ജോഷ് മാത്യു- 4X100 മീറ്റർ റിലേ - സ്വർണം 12. ജെയ്ഡൻ ജോ -4X100 മീറ്റർ റിലേ - സ്വർണം13. ദിനോവ് റോണി-100 മീറ്റർ - വെള്ളി, ലോങ്ജംപ് - സ്വർണം, 4X100 മീറ്റർ - സ്വർണം14. അലൻ-മെഡ്ലി റിലേ - വെങ്കലം15. രൺവീർ ചൗധരി -1500 മീറ്റർ - വെള്ളി, മെഡ്ലി റിലേ - വെങ്കലം16. ആശിഷ് സദാശിവ -1500 മീറ്റർ - വെങ്കലം, മെഡ്ലി റിലേ - വെങ്കലം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.