മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾചറൽ തിയറ്റർ (പാക്ട്) നടത്തിയ പഠനയാത്രക്ക് ഉജ്ജ്വല സമാപനം. വളർന്നുവരുന്ന കുട്ടികൾക്ക് ബഹ്റൈൻ എന്ന മനോഹരമായ രാജ്യത്തിന്റെ ചരിത്രത്തെയും പ്രൗഢമായ പാരമ്പര്യത്തെയും പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പാക്ട് യാത്ര സംഘടിപ്പിച്ചത്.
വെള്ളിയാഴ്ച രാവിലെ ആൻഡലൂസ് ഗാർഡനിൽ ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഫ്ലാഗ് ഓഫ് ചെയ്ത യാത്ര വൈകീട്ട് എട്ടോടെ സമാപിച്ചു. കർബാബാദിലുള്ള മനോഹരമായ കോട്ടയും തൊട്ടടുത്തുള്ള കൃഷിയിടവും സന്ദർശിച്ച സംഘം ആലിയിലുള്ള പോട്ടറി നിർമാണ കേന്ദ്രം, റിഫ ഫോർട്ട്, കർസഖാനിലെ വനനിബിഡമായ പ്രദേശം, ഹാങ്ങിങ് ഗാർഡൻ, ട്രീ ഓഫ് ലൈഫ്, ആദ്യത്തെ ഓയിൽ വെൽ, ഓയിൽ മ്യൂസിയം തുടങ്ങിയവ സന്ദർശിച്ചു.
തുടർന്ന് ട്രീ ഓഫ് ലൈഫും അവാലി കത്തീഡ്രലും സംഘം സന്ദർശിച്ചു. ഓരോ സ്ഥലങ്ങളുടെയും പ്രത്യേകതകളെക്കുറിച്ചും ചരിത്രത്തെ സംബന്ധിച്ചും വിശദമായിത്തന്നെ സംഘത്തിന് പരിചയപ്പെടുത്താൻ കോഓഡിനേറ്റർമാരെ ചുമതലപ്പെടുത്തിയിരുന്നു.
ഒന്നിച്ചുള്ള ഭക്ഷണവും വിവിധ തരത്തിലുള്ള മത്സരങ്ങളും യാത്രയുടെ ശോഭ വർധിപ്പിച്ചു. യാത്രക്കിടയിൽ വിജ്ഞാനപ്രദമായ ഒട്ടേറെ മത്സരങ്ങൾ സംഘടിപ്പിച്ചത് ആവേശകരമായിരുന്നു. യാത്രയുടെ കൺവീനർമാരായിരുന്ന സൽമാനുൽ ഫാരിസ്, സജിത സതീഷ്, കോഓഡിനേറ്റർമാരായ സുഭാഷ് മേനോൻ, ദീപക് വിജയൻ, ഉഷ സുരേഷ്, മൂർത്തി നൂറണി പത്മനാഭൻ തുടങ്ങിയവർ നേതൃത്വം നൽകി.
വരും വർഷങ്ങളിൽ കൂടുതൽ വിപുലമായ പഠനയാത്ര പാക്ടിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്ന് ചീഫ് കോഓഡിനേറ്റർ ജ്യോതി മേനോൻ, പ്രസിഡന്റ് അശോക് കുമാർ, ജനറൽ സെക്രട്ടറി സതീഷ് എന്നിവർ പറഞ്ഞു. ട്രഷറർ രാംദാസ് നായർ യാത്രാംഗങ്ങൾക്ക് നന്ദി പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.