മനാമ: ജോലി വാഗ്ദാനം കിട്ടി ബഹ്റൈനിൽ വരുകയും ജോലി ലഭ്യമാകാതെ പ്രയാസപ്പെടുകയും ചെയ്ത എറണാകുളം സ്വദേശിക്ക് മടക്ക ടിക്കറ്റ് നൽകി. നാട്ടിൽനിന്നും വിസിറ്റിങ് വിസയിലാണ് ഇദ്ദേഹം വന്നത്. ഭീമമായ തുക നാട്ടിൽനിന്ന് ഏജൻറ് കൈപ്പറ്റിയിരുന്നു.
ബഹ്റൈനിലെത്തിയ ഇദ്ദേഹം ജോലിക്കായി ഏജന്റിനെ സമീപിച്ചപ്പോൾ സഹായിക്കാൻ തയാറായില്ല. തുടർന്നാണ് പടവ് ഭാരവാഹികളെ വിവരം അറിയിച്ചത്. ഇദ്ദേഹത്തിന് യാത്രാടിക്കറ്റ് നൽകുകയും നാട്ടിൽചെന്ന് ഏജന്റിനെതിരെ കേസ് കൊടുക്കാനുള്ള സഹായ നടപടികളും പടവ് കുടുംബവേദി വാഗ്ദാനം ചെയ്തു. വിസിറ്റിങ് വിസയിൽ ജോലിക്കെത്തുന്ന നിരവധി ആളുകളെ ഏജന്റുമാർ ഇതുപോലെ ചൂഷണം ചെയ്യുന്നതായി അറിയുന്നുണ്ടെന്നും വിസയുടെ വിശദവിവരങ്ങൾ അറിഞ്ഞതിനുശേഷം മാത്രമേ യാത്ര തിരിക്കാവൂവെന്നും പടവ് പ്രസിഡന്റ് സുനിൽ ബാബു പറഞ്ഞു. എറണാകുളം സ്വദേശിക്കുവേണ്ടി പടവ് പ്രസിഡന്റിൽനിന്നു സെക്രട്ടറി മുസ്തഫ പട്ടാമ്പി ടിക്കറ്റ് ഏറ്റുവാങ്ങി. രക്ഷാധികാരികളായ ഷംസ് കൊച്ചിൻ, ഉമ്മർ പാനായിക്കുളം, അബ്ദുൽസലാം എന്നിവരുടെ സാന്നിധ്യത്തിലാണ് ടിക്കറ്റ് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.