മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾചറൽ തിയറ്റർ (പാക്ട്) ‘പാക്ട് ഓണം’, ക്രൗൺ പ്ലാസ കോൺഫറൻസ് ഹാളിൽ നടന്നു. നിരവധി രാജ്യങ്ങളുടെ അംബാസഡർമാരും പൗരപ്രമുഖരും കലാ സാംസ്കാരിക രംഗത്തെ താരങ്ങളുമടക്കം രണ്ടായിരത്തിൽപരം ആളുകൾ പങ്കെടുത്ത മെഗാ ഓണസദ്യ നടന്നു.
പാലക്കാട്ടുനിന്ന് വന്ന റൈറ്റ് ചോയ്സ് കാറ്ററേഴ്സിന്റെ സദ്യയും ശ്രീനാഥ് പാടിയ പ്രിയഗാനങ്ങളും പാക്ട് അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിരക്കളികളും ഗാനങ്ങളും ഓണാഘോഷത്തെ മികവുറ്റതാക്കി. സിനിമ താരങ്ങളാായ ജീവയും അനുമോളും പങ്കെടുത്തു. പാക്ട് പ്രസിഡന്റ് അശോക് കുമാറും ജനറൽ സെക്രട്ടറി സതീഷ് കുമാറും കാണികളെ സ്വാഗതം ചെയ്തു.
ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇജാസ് അസ്ലം, മലേഷ്യൻ അംബാസഡർ ഷാസ്രിൽ സാഹിറാൻ, ഫിലിപ്പീൻസ് അംബാസഡർ ആനി ജലാൻഡോ ഓൺ ലോയസ്, അംബാസഡർ ഓഫ് റിപ്പബ്ലിക് ഓഫ് ടർക്കി എസിൻ കാക്കിൽ, നേപ്പാൾ അംബാസഡർ തീർഥരാജ് വാഗ്ലെ, ചാർജ് ഡി അഫയേഴ്സ് റോയൽ തായ് എംബസി ന്യൂറ്റാപ്പാട്ട് ചുംനിജാരകിജ്, ബഹ്റൈൻ പാർലമെന്റ് അംഗങ്ങളായ മുഹമ്മദ് ജനാഹി, ഡോ. മറിയം അൽ ദീൻ, യൂസഫ് ലോറി (ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ആൻഡ് ഫോളോഅപ് -ക്യാപിറ്റൽ ഗവർണറേറ്റ്), നാസർ വലീദ് ഇബ്രാഹിം കാനു, ഡോ. കെ.എസ്. മേനോൻ (ചെയർമാൻ ആൻഡ് എം.ഡി -ബ്രോഡൻ കോൺട്രാക്റ്റിങ് കമ്പനി), പമ്പവാസൻ നായർ (ചെയർമാൻ ആൻഡ് എം.ഡി- അമാദ് ബൈദ് ഗ്രൂപ് ആൻഡ് അസ്കോൺ കൺട്രോൾ), അലോക് ഗുപ്ത (സി.ഇ.ഒ, വൈ.കെ അൽമോയ്ദ് ആൻഡ് സൺസ്), മുഹമ്മദ് സാക്കി (ജനറൽ മാനേജർ, ഫസ്റ്റ് മോട്ടോഴ്സ്), ലുലു ഹൈപ്പർമാർക്കറ്റ് ബഹ്റൈൻ ആൻഡ് ഈജിപ്ത് ഡയറക്ടർ ജുസർ രൂപവാല, അനിൽ നവാനി (ജനറൽ മാനേജർ, ബാബാസൺസ്), ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, കെ.എസ്.ഇ.ബി ഡയറക്ടർ അഡ്വ. മുരുഗദാസ്, മുഹമ്മദ് റഫീഖ് (സോണൽ ഹെഡ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്), ഐ.സി.ആർ.എഫ് വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, സ്റ്റാർ വിഷൻ ഗ്രൂപ് ചെയർമാനും സി.ഇ.ഒയുമായ സേതുരാജ് കടക്കൽ, പാലക്കാട് പ്രവാസി സെന്റർ വൈസ് പ്രസിഡന്റ് ശശി ചെമ്പനക്കാട്, പ്രമുഖ സംഘടന നേതാക്കൾ, അൽ ഷെരിഫ് കമ്പനി പ്രതിനിധി തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.