മനാമ: കോവിഡ് മൂലം മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങളെ സർക്കാർ ഏറ്റെടുക്കുക എന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്റൈൻ, മുഖ്യമന്ത്രിക്ക് നൽകുന്ന മാസ് പെറ്റീഷനിൽ പ്രമുഖർ പങ്കാളികളായി. കോവിഡ് മൂലം മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്ക് ഉടൻ ധനസഹായം നൽകുക, അവരുടെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം വരെയുള്ള പഠന ചെലവ് സർക്കാർ വഹിക്കുക, കുടുംബത്തിൽ ഒരാൾക്കു സർക്കാർ ജോലി നൽകുക എന്നീ പ്രധാന ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചിരിക്കുന്നത്. ബഹ്റൈനിലെ കാൻസർ കെയർ സൊസൈറ്റി ചെയർമാനും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. ചെറിയാൻ, പ്രമുഖ മാധ്യമ പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ സോമൻ ബേബി, സാമൂഹിക, സാംസ്കാരിക പ്രവർത്തകൻ ഫ്രാൻസിസ് കൈതാരത് എന്നിവർ പെറ്റീഷനിൽ ഒപ്പുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.