ആശൂറ ദിനാചരണവേള: പ്ലാസ്​റ്റിക്​  വിരുദ്ധ മുന്നേറ്റത്തിനായി കാമ്പയിൻ

മനാമ: ആശൂറ ദിനാചരണത്തോടനുബന്ധിച്ച്​ മനാമയിൽ പ്ലാസ്​റ്റിക്​ മാലിന്യങ്ങൾ ശേഖരിച്ച്​ പുനരുൽപാദനത്തിനായി കൈമാറാനുള്ള കാമ്പയിന്​ തുടക്കമായി. ഒക്​ടോബർ നാലുവരെ നീളുന്ന ആശൂറ ആചരണ വേളയിൽ ആയിക്കണക്കിനാളുകൾ പ​െങ്കടുക്കും. കാപിറ്റൽ ട്രസ്​റ്റീസ്​ അതോറിറ്റി ‘ഗൾഫ്​ സിറ്റി ക്ലീനിങ്​ കമ്പനി’യുമായി ചേർന്നാണ്​ കാമ്പയിൻ നടത്തുന്നത്​. 

ഇതി​​െൻറ ഭാഗമായി ക്ലീനിങ്​ കമ്പനി മനാമയിൽ ഘോഷയാത്ര കടന്നുപോകുന്ന പ്രധാന വീഥികളിൽ അഞ്ചിടത്തായി കലക്​ഷൻ ബോക്​സുകൾ സ്​ഥാപിച്ചിട്ടുണ്ട്​. മത പ്രഭാഷകർ പരിസരം ശുചിയായി സൂക്ഷിക്കേണ്ടതി​​െൻറ പ്രാധാന്യത്തെ സംബന്ധിച്ച്​ ഉദ്​ബോധനം നടത്തും. പ്ലാസ്​റ്റിക്​ മാലിന്യ സംസ്​കരണം തന്നെയാണ്​ ഇവിടെയും ഏറ്റവും വലിയ പ്രശ്​നമെന്ന്​ ഗൾഫ്​ സിറ്റി ക്ലീനിങ്​ കമ്പനി പബ്ലിക്​ റിലേഷൻസ്​ എക്​സിക്യൂട്ടിവ്​ ഹിഷാം അൽ ഹദ്ദാദ്​ പറഞ്ഞു. ഒരു പ്ലാസ്​റ്റിക്​ കാരിബാഗ്​ മണ്ണിൽ പൂർണമായി അലിഞ്ഞുചേരാൻ 1,000 വർഷം വരെ എടുക്കുമെന്നാണ്​ കണക്ക്​. 

ഉപയോഗിക്കുന്ന പ്ലാസ്​റ്റിക്​ കുപ്പികളും പ്ലെയിറ്റുകളും മറ്റും അലക്ഷ്യമായി വലിച്ചെറിയുന്നത്​ പലർക്കും ശീലമാണ്​. ഇതിന്​ മാ​റ്റമുണ്ടാകേണ്ടതുണ്ട്​. പ്ലാസ്​റ്റിക്​ മാലിന്യം ശ്രദ്ധാപൂർവം കൈകാര്യം ചെയ്യേണ്ടതി​​െൻറ പ്രാധാന്യം സംബന്ധിച്ച്​ വിവിധ ഭാഷകളിൽ സ്​റ്റിക്കറുകൾ പതിക്കാൻ മന്ത്രാലയവുമായി ധാരണയായിട്ടുണ്ട്​. മതപ്രഭാഷകർ അവരുടെ ഉദ്​ബോധന പ്രസംഗത്തിന്​ മുമ്പ്​ ഇക്കാര്യം വിശദീകരിക്കുകയും ചെയ്യും. 

സോഷ്യൽ മീഡിയ വഴിയും ​പ്ലാസ്​റ്റിക്​ വിരുദ്ധ സന്ദേശം എത്തിക്കും. അലക്ഷ്യമായി പ്ലാസ്​റ്റിക്​ വലിച്ചെറിയുന്നതിൽ 15 ശതമാനം കുറവുണ്ടായാൽ തന്നെ ഇൗ പദ്ധതി വിജയമാകുമെന്ന്​ അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ശീലം മാറുന്നു എന്നതി​​െൻറ സൂചനയായി അത്​ കാണാൻ സാധിക്കും.   അതിനിടെ, ആശൂറ വേളയിൽ ഉടനീളം വൃത്തി ഉറപ്പാക്കാൻ മനാമയിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന ഒാപറേഷൻ സ​െൻറർ തുടങ്ങിയിട്ടുണ്ട്​. ഗൾഫ്​ സിറ്റി ക്ലീനിങ്​ കമ്പനി മനാമയിൽ മാത്രം ഇൗ സമയത്ത്​ 300 സാനിറ്റേഷൻ ജീവനക്കാരെയാണ്​ നിയോഗിക്കുന്നത്​. 12 സൂപ്പർവൈസർമാരും കാര്യങ്ങളുടെ മേൽനോട്ടം വഹിക്കും. മാലിന്യ നിക്ഷേപത്തിനായി 300 വലിയ ബിന്നുകളും 250 ശരാശരി വലിപ്പമുള്ള ബിന്നുകളും മനാമയിൽ സ്​ഥാപിച്ചിട്ടുണ്ട്​.

Tags:    
News Summary - plastic-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.