മനാമ: കുട്ടിസാറ എൻറർടെയ്ൻമെൻറിന്റെ ബാനറിൽ വികാസ് സൂര്യയും ലിജിൻ പൊയിലും ചേർന്ന് സംവിധാനംചെയ്യുന്ന ‘ദി റെഡ് ബലൂൺ’ എന്ന ചിത്രത്തിന്റെ പൂജയുടെ ഉദ്ഘാടനം കാൻസർ കെയർ ഗ്രൂപ് പ്രസിഡൻറ് ഡോ. പി.വി. ചെറിയാൻ, മാധ്യമപ്രവർത്തകൻ പ്രവീൺ കൃഷ്ണ, സാമൂഹിക പ്രവർത്തക ഡോ. ഷെമിലി പി. ജോൺ തുടങ്ങിയവർ ചേർന്ന് നിലവിളക്ക് കൊളുത്തി നിർവഹിച്ചു. ഷംന വികാസ്, ലിജിൻ പൊയിൽ, ഷാജി പുതുക്കുടി എന്നിവർ പ്രൊഡക്ഷൻ നിർവഹിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് പ്രിയയും ലിജിനും ചേർന്നാണ്.
സൂര്യദേവ് (ആർട്ട്), ഹാരിസ് ഇക്കാച്ചു (ഡിഒപി), സന്ദീപ് കണ്ണൂർ (കാമറ അസോസിയേറ്റ്), രഞ്ജു രാജൻ (എഡിറ്റിങ്), ശ്രീജിൻ ചീനിക്കൽ (മേക്കപ്പ് ആൻഡ് കോസ്റ്റ്യൂം), ഫാസൽ യൂസഫ് (ബി.ജി.എം), സിജോ വട്ടക്കനൽ (ടൈറ്റിൽ ആനിമേഷൻ). കുട്ടിസാറ, സാദിക്, ഷാഗിത്ത്, ബിസ്റ്റിൻ അഗസ്റ്റിൻ, ജ്യോത്സ്ന നായർ, രമ്യ ബിനോജ് എന്നിവർ പ്രധാന കഥാ പാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിൽ പ്രശോഭ്, മുഖിൽ, ദീപക്, ജെൻസൺ, ജെസ്സി, മനോജ് എന്നിവരും അഭിനയിക്കും. സാമൂഹിക പ്രവർത്തകൻ അജിത്കുമാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ചടങ്ങിൽ രാജേഷ് പെരുങ്കുഴി അവതാരകനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.