മനാമ: 37 വർഷത്തെ പ്രവാസ ജീവിതത്തിനുശേഷം ബഹ്‌റൈൻ പ്രതിഭ നേതാവ് കെ. സതീന്ദ്രൻ നാട്ടിലേക്ക് മടങ്ങുന്നു. സാമൂഹ ിക, സംഘടന, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ സുദീർഘമായ അനുഭവങ്ങളുമായാണ് അദ്ദേഹം നാട്ടിലേക്ക് പോകുന്നത്. ഇൗ കാല യളവിൽ ഉണ്ടാക്കിയ സൗഹൃദവും അളവറ്റതാണ്. തൊഴിലാളികൾക്കും സാധാരണക്കാരായ പ്രവാസികൾക്കും ഒപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച അദ്ദേഹത്തിെൻറ തിരിച്ചുപോക്ക് വേദനയോടെയാണ് മറ്റുള്ളവർ കാണുന്നത്.
1982 ലാണ് ജി.പി സക്കറിയാസ് എന്ന കമ്പനിയിൽ സതീന്ദ്രൻ ജോലിക്കാരനായി എത്തിയത്. 37 വർഷത്തെ സേവനവും ഈ കമ്പനിയിൽ തന്നെയായിരുന്നു. സീനിയർ പർച്ചേസ് ഓഫീസറായാണ് അദ്ദേഹം വിരമിക്കുന്നത്. കഴിഞ്ഞ 30 വർഷത്തിലധികമായി ബഹ്‌റൈൻ പ്രതിഭയോടൊപ്പം പ്രവർത്തിക്കുകയാണ്. പ്രതിഭ ആർട്സ് സെക്രട്ടറി, ട്രഷറർ, ഓഡിറ്റർ, പ്രസിഡൻറ്, സെക്രട്ടറി എന്നിങ്ങനെ സ്ഥാനങ്ങൾ വഹിച്ചു. അതോടൊപ്പം നോർക്ക, ഐ.സി.ആർ.എഫ് അംഗം, ,ഐ.സി.ആർ.എഫ് വൈസ് ചെയർമാൻ, ഐ.സി.ആർ.എഫ് ലേബർ വെൽഫെയർ കോർഡിനേറ്റർ, സ്‌പെക്ടറായുടെ വിവിധ കാലയളവുകളിലെ സംഘാടകൻ എന്നീ നിലകളിലും പ്രവർത്തിച്ചു. തലശേരി കോടിയേരി സ്വദേശി ആയ സതീന്ദ്രൻ സകുടുംബമാണ് ബഹ്റൈനിൽ കഴിഞ്ഞു വന്നത്. ഭാര്യ മിനി സതീന്ദ്രൻ. മക്കൾ സുമിത് , നിജിത് . ലിജിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.