മനാമ: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ ബഹ്റൈനിലെ പ്രവാസി മലയാളികൾക്കായി പ്രവാസി ആർട്സ് ഡേ കലാമത്സരങ്ങൾ സംഘടിപ്പിച്ചു. ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗം ഫിറോസ് തിരുവത്ര ഉദ്ഘാടനം ചെയ്തു. പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ സുധി പുത്തൻവേലിക്കര, ദീപ ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി സ്വാഗതവും പ്രവാസി ആർട്സ് ഡേ കോഓഡിനേറ്റർ അൻസാർ തയ്യിൽ നന്ദിയും പറഞ്ഞു.
വിവിധ മത്സരങ്ങളിൽ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവർ: കവിതാലാപനം: സൗദത് ഇസ്മാഈൽ, സിറാജ് പള്ളിക്കര, ബഷീർ. ലളിത ഗാനം: ബഷീർ, പി.എം അശ്റഫ്, തസ്നിയ റുബൈദ്. മാപ്പിളപ്പാട്ട്: ശിഹാബ് വെളിയങ്കോട്, റിൻഷാദ്, അബ്ദുൽ റഊഫ്. പ്രസംഗ മത്സരം: ഇർഷാദ്, ബിജി തോമസ്, ഫസലുറഹ്മാൻ, റിയാസുദ്ദീൻ. സുധി പുത്തൻവേലിക്കര, ഫിറോസ് തിരുവത്ര, ദീപ ജയചന്ദ്രൻ, അബ്ദുൽ ഗഫൂർ തൃത്താല, അബ്ദുൽ സലാം, ഇ.കെ സലീം, എ.എം ഷാനവാസ് എന്നിവർ വിധികർത്താക്കളായിരുന്നു. ഗഫൂർ മൂക്കുതല, പി. ജാഫർ, ഇജാസ്, ബാസിം, ഇർഷാദ് കോട്ടയം, ഹാഷിം, ഫസലുറഹ്മാൻ, ഷുഐബ്, അനസ് കാഞ്ഞിരപ്പള്ളി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.