ഡോ. എ.​എ. ഹ​കീം

പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ പു​ര​സ്കാ​രം ഡോ. ​എ.​എ. ഹ​കീ​മി​ന്

മ​നാ​മ: പ്ര​വാ​സി ലീ​ഗ​ൽ സെ​ല്ലി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വി​വ​രാ​വ​കാ​ശ പു​ര​സ്കാ​രം കേ​ര​ള വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​ർ ഡോ. ​എ.​എ. ഹ​കീ​മി​ന്.

ലോ​ക​ത്തെ​വി​ടെ​യു​മു​ള്ള പ്ര​വാ​സി​ക​ളു​ടെ നി​യ​മ സ​ഹാ​യ​ത്തി​നും ക്ഷേ​മ​ത്തി​നും വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ന്റെ പ്ര​ചാ​ര​ത്തി​നും ന്യൂ​ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​യാ​യ പ്ര​വാ​സി ലീ​ഗ​ൽ സെ​ല്ലി​ന്റെ പ്ര​ഥ​മ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​പ​ത്മ​നാ​ഭ​ന്റെ സ്മ​ര​ണാ​ർ​ഥ​മാ​ണ് പു​ര​സ്കാ​രം.

വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ന്റെ വ്യാ​പ്തി വി​പു​ല​മാ​ക്കു​ക​യും ജ​ന​പ​ക്ഷ​ത്തു​നി​ന്ന് നി​യ​മ​ത്തെ വ്യാ​ഖ്യാ​നി​ക്കു​ക​യും ര​ച​നാ​ത്മ​ക​മാ​യ വി​ധി​ന്യാ​യ​ങ്ങ​ളി​ലൂ​ടെ നി​യ​മം ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് ക​മീ​ഷ​ണ​ർ എ​ന്ന നി​ല​യി​ലു​ള്ള ഡോ. ​ഹ​കീ​മി​ന്‍റെ പ്ര​വ​ർ​ത്ത​ന​മെ​ന്ന് വി​ധി​നി​ർ​ണ​യ സ​മി​തി വി​ല​യി​രു​ത്തി.

ജ​സ്റ്റി​സ് (റി​ട്ട) സി.​എ​സ്. രാ​ജ​ൻ അ​ധ്യ​ക്ഷ​നും ആ​ർ.​ടി.​ഐ ആ​ക്ടി​വി​സ്റ്റും ഉ​പ​ഭോ​ക്തൃ ക​മീ​ഷ​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ഡി.​ബി. ബി​നു, ചാ​വ​റ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​അ​നി​ൽ ഫി​ലി​പ് എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ ജൂ​റി​യാ​ണ് പു​ര​സ്കാ​രം നി​ർ​ണ​യി​ച്ച​ത്. പു​ര​സ്കാ​രം ആ​ഗ​സ്റ്റ് ആ​ദ്യ​വാ​രം കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സ​മ്മാ​നി​ക്കു​മെ​ന്ന് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്റ് അ​ഡ്വ. ജോ​സ് ഏ​ബ്രാ​ഹാം അ​റി​യി​ച്ചു.

Tags:    
News Summary - Pravasi Legal Cell Award Dr. A.A. Hakeem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.