അ​ഡ്വ. സോ​ണി​യ സ​ണ്ണി​ക്ക് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ക പു​ര​സ്‌​കാ​രം

സ​മ്മാ​നി​ക്കു​ന്നു

പ്രവാസി ലീഗൽ സെൽ മികച്ച പ്രവർത്തക പുരസ്‌കാരം അഡ്വ. സോണിയ സണ്ണിക്ക്

പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ക പു​ര​സ്‌​കാ​രം അ​ഡ്വ. സോ​ണി​യ സ​ണ്ണി​ക്ക്മ​നാ​മ: പ്ര​വാ​സി ലീ​ഗ​ൽ സെ​ല്ലി​ന്റെ 2023ലെ ​ഏ​റ്റ​വും മി​ക​ച്ച പ്ര​വ​ർ​ത്ത​ക പു​ര​സ്‌​കാ​രം അ​ഡ്വ. സോ​ണി​യ സ​ണ്ണി​ക്ക്. വി​ദേ​ശ തൊ​ഴി​ൽ ത​ട്ടി​പ്പി​ലും മ​റ്റും അ​ക​പ്പെ​ട്ട നൂ​റു​ക​ണ​ക്കി​ന് ഇ​ര​ക​ൾ​ക്ക് നി​യ​മ​സ​ഹാ​യം ന​ൽ​കി​യ​തു​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന മി​ക​വി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​ര​സ്‌​കാ​രം അ​ഡ്വ. സോ​ണി​യ സ​ണ്ണി​ക്ക് ന​ൽ​കു​ന്ന​ത് എ​ന്ന് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്റ് അ​ഡ്വ. ജോ​സ് എ​ബ്ര​ഹാം പ​റ​ഞ്ഞു. എ​റ​ണാ​കു​ളം ജി​ല്ല ക​ൺ​സ്യൂ​മ​ർ ക​മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ഡി.​ബി. ബി​നു​വും മു​ൻ കേ​ര​ള മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ അ​ധ്യ​ക്ഷ​നും ഇ​പ്പോ​ൾ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കേ​ര​ള ചാ​പ്റ്റ​ർ അ​ധ്യ​ക്ഷ​നു​മാ​യ ജ​ഡ്‌​ജ്‌ മോ​ഹ​ന​ദാ​സും ചേ​ർ​ന്നാ​ണ് ഈ ​പു​ര​സ്‌​കാ​രം ന​ൽ​കി​യ​ത്.

പ്ര​വാ​സി​ക​ളെ നി​യ​മ​പ​ര​മാ​യി ശാ​ക്തീ​ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഡ​ൽ​ഹി കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​റി​ത​ര സം​ഘ​ട​ന​യാ​ണ് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ. ലോ​ക​ത്തെ​മ്പാ​ടും പ്ര​തി​നി​ധി​ക​ളു​ള്ള പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ യു.​കെ ചാ​പ്റ്റ​ർ അ​ധ്യ​ക്ഷ​യാ​ണ് അ​ഡ്വ. സോ​ണി​യ സ​ണ്ണി. പ്ര​വാ​സ മേ​ഖ​ല​യി​ൽ പ്ര​തി​ബ​ദ്ധ​ത​യു​ള്ള കൂ​ടു​ത​ൽ ആ​ളു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ലീ​ഗ​ൽ സെ​ൽ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ക്കു​മെ​ന്ന് ഗ്ലോ​ബ​ൽ വ​ക്താ​വ് സു​ധീ​ർ തി​രു​നി​ല​ത്ത് അ​റി​യി​ച്ചു.

Tags:    
News Summary - Pravasi Legal Cell Best Worker Award For Adv. Sonia Sunny

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.