മനാമ: പ്രവാസി ലീഗൽ സെല്ലിന്റെ ആഭിമുഖ്യത്തിൽ കിംസ് ഹെൽത്ത് ബഹ്റൈൻ ഓഡിറ്റോറിയത്തിൽ ‘കണക്ടിങ് പീപ്ൾ’ പരിപാടി സംഘടിപ്പിച്ചു. ‘ജീവിതശൈലി മാറ്റങ്ങളും ആരോഗ്യവും’ വിഷയത്തിൽ കിംസ് ഹെൽത്ത് ബഹ്റൈനിൽ നിന്നുള്ള ഓർത്തോപീഡിക്സ് വിദഗ്ധ ഡോ. സുശ്രുത് ശ്രീനിവാസ് സംസാരിച്ചു.
മികച്ച ആരോഗ്യത്തോടെയും ചിട്ടയോടെയുമുള്ള ജീവിതം നയിക്കാൻ ജീവിതശൈലി എങ്ങനെ മാറ്റണം എന്നതിനെക്കുറിച്ച് ഡോ. ശ്രീനിവാസ് അനുഭവങ്ങൾ പങ്കുവെച്ചു. ‘സുരക്ഷിത കുടിയേറ്റം’ വിഷയത്തിൽ പാനൽ ചർച്ച നടന്നു. സുരക്ഷിതമായ കുടിയേറ്റത്തിന്റെ സങ്കീർണമായ വശങ്ങൾ പഠിക്കുന്ന നിയമവിദഗ്ധരും കമ്യൂണിറ്റി നേതാക്കളും ചർച്ചയിൽ പങ്കെടുത്തു.
മുതിർന്ന പത്രപ്രവർത്തക രാജി ഉണ്ണികൃഷ്ണൻ ചർച്ച നിയന്ത്രിച്ചു. സുരക്ഷിതമായ കുടിയേറ്റത്തിലെ പരമപ്രധാനമായ പ്രവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സംഘടന വഹിക്കുന്ന നിർണായക പങ്ക് പ്രവാസി ലീഗൽ കൺട്രി ഹെഡ് സുധീർ തിരുനിലത്ത് സ്വാഗത പ്രസംഗത്തിൽ വ്യക്തമാക്കി.
പ്രവാസി ലീഗൽ സെൽ ഗവേണിങ് ബോഡി അംഗം രമൺ പ്രീത് പരിപാടികൾ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി സുഷമ നന്ദി പറഞ്ഞു. കുടിയേറ്റക്കാരെ ശാക്തീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനും പ്രവാസി ലീഗൽ സെൽ പ്രതിജ്ഞാബദ്ധമാണെന്ന് ഗ്ലോബൽ പ്രസിഡന്റ് സുപ്രീം കോർട്ട് ഓൺ റെക്കോഡ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു.
പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം (സുപ്രീം കോർട്ട് ഓൺ റെക്കോഡ്), ഹുസൈൻ അൽ ഹുസൈനി (തൊഴിൽ, സാമൂഹികകാര്യ മന്ത്രാലയം), രവി ശങ്കർ ശുക്ല (ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി), എം.ഡി. മഹ്ഫുജൂർ റഹ്മാൻ ഫസ്റ്റ് സെക്രട്ടറി (തൊഴിൽ, ബംഗ്ലാദേശ് എംബസി).
നേപ്പാൾ എംബസി ലേബർ അറ്റാഷെ ജമുന കഫ്ലെ, ഷഷിക സോമരത്നെ ചാൻസറി (ശ്രീലങ്കൻ എംബസി), ചബ്ബിലാൽ നേപ്പാൾ ക്ലബ് പ്രസിഡന്റ്, ജോർജ് മുത്തൂരി (കെനിയൻ കമ്യൂണിറ്റി), വിവിധ അസോസിയേഷൻ ഭാരവാഹികൾ, അഡ്വ. താരിഖ് അലോൺ, അഡ്വ. വി.കെ. തോമസ്, അഡ്വ. വഫ അൻസാരി, അഡ്വ. മുഹമ്മദ് മക്ലൂഖ്, അഡ്വ. മാധവൻ കല്ലത്ത്, സീനിയർ ഡോക്ടർ സന്ദു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.