മനാമ: ബഹ്റൈനിലെ നേപ്പാൾ അംബാസഡർ തീർഥ രാജ് വഗേലെയെ പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ ഭാരവാഹികൾ സന്ദർശിച്ചു.ബഹ്റൈനിലെ നേപ്പാളി പ്രവാസി സമൂഹത്തിന് പ്രയോജനം ചെയ്യുന്ന പ്രവർത്തനങ്ങളെക്കുറിച്ചും പ്രവാസി ലീഗൽ സെല്ലിന്റെ സേവനങ്ങളെ പറ്റിയും ചർച്ചചെയ്തു.
സെക്കൻഡ് സെക്രട്ടറി (ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ) സുജന ആര്യാൽ, ലേബർ അറ്റാഷെ ജമുന കാഫ്ലേ എന്നിവർ സന്നിഹിതരായിരുന്നു. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പി.ആർ.ഒയും ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്ത്, ജനറൽ സെക്രട്ടറി സുഷമ ശർമ, പാനൽ അഭിഭാഷകൻ അഡ്വ. താരിഖ് അൽ ഔൺ തുടങ്ങിയവരാണ് അംബാസഡറെ സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.