മനാമ: പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ അംഗങ്ങൾ നിയുക്ത ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ സന്ദർശിച്ചു. ഭാരതീയരായ പ്രവാസികളെക്കുറിച്ചും അവരുടെ പ്രശ്നങ്ങളെക്കുറിച്ചും അംഗങ്ങൾ അംബാസഡറുമായി ചർച്ച നടത്തി. പ്രവാസികൾക്കുള്ള താൽക്കാലിക ഷെൽട്ടർ സംവിധാനം, നിയമസഹായം, സാമൂഹികമായ സഹായങ്ങൾ എന്നിവയെല്ലാം ചർച്ചയിൽ വിഷയമായി.
പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ് സുധീർ തിരുനിലത്ത്, ജനറൽ സെക്രട്ടറി സുഷമ അനിൽകുമാർ, ട്രഷറർ ടോജി അവറാച്ചൻ, സീനിയർ ഗവേണിങ് കൗൺസിൽ മെംബർ രാജി ഉണ്ണികൃഷ്ണൻ, അമൽദേവ് എന്നിവർ ആയിരുന്നു നിയുക്ത അംബാസഡറെ സന്ദർശിച്ചത്. പ്രവാസി ഭാരതീയർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് അംബാസഡർക്ക് പി.എൽ.സി അംഗങ്ങൾ കൈമാറി. ഇന്ത്യൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറിമാരായ ഇജാസ് അസ്ലം, രവിശങ്കർ ശുക്ല എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.