???????,???????, ?????? ??????? ??????? ??? ??????? ???????? ???????????????????

മനാമ: വ്യാപാര     സമൂഹത്തിൽ നിന്നുള്ള എതിർപ്പുണ്ടെങ്കിലും കൊമേഴ്​സ്യൽ രജിസ്​ട്രേഷൻ (സി.ആർ) ഫീസ്​ വർധനയുമായി മു​േന്നാട്ട്​ പോകുമെന്ന്​ വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രി സായിദ്​ ബിൻ റാഷിദ്​ അസ്സയാനി വ്യക്തമാക്കി. സെപ്​റ്റംബർ 22മുതലാണ്​ ഫീസ്​ വർധന നടപ്പാക്കുന്നത്​. കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിലാണ്​ മന്ത്രി നടപടിയെ ന്യായീകരിച്ചത്​. ബഹ്​റൈൻ ഫിനാൻഷ്യൽ ഹാർബറിൽ മന്ത്രാലയത്തി​​െൻറ ആസ്​ഥാനത്താണ്​ വാർത്താസമ്മേളനം നടന്നത്​. ഫീസ്​ വർധന രാജ്യ​ത്തി​​െൻറ സമ്പദ്​വ്യവസ്​ഥയെ ദോഷകരമായി ബാധിക്കുമെന്ന വ്യാപാരികളുടെ വാദം അതിശയോക്തി പരമാണെന്ന്​ മന്ത്രി പറഞ്ഞു. ഫീസ്​ വർധന നടപ്പാക്കും മുമ്പ്​ ഇതിനനുസരിച്ച്​ കാര്യങ്ങൾ ക്രമീകരിക്കാൻ അവർക്ക്​ ഒരു വർഷം ലഭിച്ചിരുന്നെന്ന്​ മന്ത്രി വ്യക്തമാക്കി. ചിലർ ഇതേക്കുറിച്ച്​ തെറ്റായ പ്രചാരണമാണ്​ നടത്തുന്നത്. വ്യാപാരത്തെ പ്രോത്സാഹിക്കുന്ന സമീപനമാണ്​ എന്നും മന്ത്രാലയം സ്വീകരിച്ചിട്ടുള്ളത്​.

നിക്ഷേപവും വ്യാപാരവും തടസമില്ലാതെ നടക്കുക എന്നതുതന്നെയാണ്​ മന്ത്രാലയവും ലക്ഷ്യമിടുന്നത്​. ബഹ്​റൈൻ ചേംബർ ഒാഫ്​ കൊമേഴ്​സ്​ ആൻറ്​ ഇൻഡസ്​ട്രി (ബി.സി.സി.​െഎ) ബോർഡ്​ അംഗങ്ങളെ കണ്ടശേഷമാണ്​ മന്ത്രി മാധ്യമങ്ങളുമായി സംസാരിച്ചത്​. സി.ആർ നിരക്കുവർധന പുനഃപരിശോധിക്കാനുള്ള സർക്കാർ കമ്മീഷ​​െൻറ അധ്യക്ഷനാണ്​ മന്ത്രി സായിദ്​ അസ്സയാനി. നിയമപരമായ നടപടികൾ പൂർത്തിയാക്കാതെ മന്ത്രാലയം സ്വന്തം നിലക്കാണ്​ സി.ആർ നിരക്കുവർധന പ്രഖ്യാപിച്ചതെന്ന വാദം അടിസ്​ഥാന രഹിതമാണെന്ന്​ മന്ത്രി പറഞ്ഞു.2015 ഡിസംബറിലാണ്​ ഇതിന്​ തുടക്കമായത്​. കഴിഞ്ഞ വർഷം സെപ്​റ്റംബറിൽ ഇത്​ ഒൗദ്യോഗിക ഗസറ്റിൽ വരികയും ചെയ്​തു.കാബിനറ്റ്​ അംഗീകരിച്ച ശേഷമാണ്​ ഗസറ്റിൽ വിജ്​ഞാപനം​ ചെയ്​തത്. ബഹ്​റൈ​​െൻറ ചരിത്രത്തിൽ തന്നെ ആദ്യമായാണ്​ പ്രഖ്യാപിച്ച്​ ഒരു വർഷം കഴിഞ്ഞശേഷം നിയമം നടപ്പിൽ വരുന്നത്​. 

അതുകൊണ്ട്​ തന്നെ ഇത്​ ഒരിക്കലും പൊടുന്നനെയുള്ള തീരുമാനമാണെന്ന്​ പറയാനാകില്ല. ഇൗ ഒരുവർഷക്കാലയളവിൽ നിലവിലുള്ള അവസ്​ഥയിൽ മതിയായ മാറ്റങ്ങൾ വരുത്താൻ വ്യാപാരരംഗത്തുള്ളവർ ശ്രദ്ധിക്കേണ്ടതായിരുന്നു. ഇതര രാജ്യങ്ങളിലെ രീതികൾ പഠനവിധേയമാക്കിയ ശേഷമാണ്​ പുതിയ പരിഷ്​കാരം നടപ്പാക്കിയത്​. ഇൗ വർഷത്തെ ആദ്യ പകുതിയിലെ കണക്കനുസരിച്ച്​ രാജ്യത്തെ സമ്പദ്​വ്യവസ്​ഥയിൽ 4.3ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്​. അതുകൊണ്ട്​ സാമ്പത്തിക മാന്ദ്യമുള്ള അവസ്​ഥയാണ്​ നിലനിൽക്കുന്നതെന്ന്​ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Press Conference-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.