രാജ്യപാരമ്പര്യം മുറുകെപിടിക്കാന്‍ യുവാക്കളെ പ്രാപ്തരാക്കണം –പ്രധാനമന്ത്രി 

മനാമ: രാജ്യപാരമ്പര്യം മുറുകെപ്പിടിക്കാനും ചരിത്രബോധം നിലനിർത്താനും യുവാക്കളെ പ്രാപ്​തരാക്കണമെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ പറഞ്ഞു. കഴിഞ്ഞ ദിവസം ഗുദൈബിയ പാലസില്‍ മുതിര്‍ന്ന രാജകുടുംബാംഗങ്ങളെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തി​​​െൻറ തനത്​ പാരമ്പര്യവും  മൂല്യബോധവും മുറുകെ പിടി​േക്കണ്ടതുണ്ട്​. ബഹ്‌റൈ​​​െൻറ വളര്‍ച്ചയിൽ  ചാലക ശക്തിയാകേണ്ടത് ചരിത്രബോധമുള്ള യുവാക്കളാണ്. വിവിധ പ്രദേശങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിന് സര്‍ക്കാര്‍ ശ്രമം ശക്തമാക്കിയിട്ടുണ്ട്.

എല്ലാ പ്രദേശങ്ങളിലും വികസനം എത്തേണ്ടതുണ്ട്. പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യം തുടങ്ങി എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പാര്‍ലമ​​െൻറും സര്‍ക്കാരും ഒന്നിച്ച്​ പ്രവര്‍ത്തിക്കുന്നതിനും ധാരണയുള്ളതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേഖലയിലും അന്താരാഷ്​ട്ര തലത്തിലുമുള്ള വിവിധ പ്രശ്​നങ്ങളും ചർച്ചയായി.

Tags:    
News Summary - prime minister bahrain gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.