മനാമ: കോവിഡ് പ്രാട്ടോകോൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായി പൊതുജനാരോഗ്യ വകുപ്പ് അറിയിച്ചു. ഒരു റസ്റ്റാറൻറ്, രണ്ട് സലൂണുകൾ, ഒരു ലേഡീസ് ബ്യൂട്ടി പാർലർ, ഒരു സ്പോർട്സ് കേന്ദ്രം എന്നിവയാണ് താൽക്കാലികമായി പ്രവർത്തനം നിർത്താൻ ഉത്തരവിട്ടത്.
13 റസ്റ്റാറൻറുകൾക്ക് നോട്ടീസ് നൽകുകയും പിഴ ചുമത്തുകയും ചെയ്തു. ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി, ആഭ്യന്തര മന്ത്രാലയം എന്നിവ സഹകരിച്ചാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തി നിയമ ലംഘകർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.