മനാമ: സാമ്പത്തികഭദ്രതക്കപ്പുറം ഇസ്ലാമിക നിയമസംഹിതയിൽ ഊന്നിയ സാമ്പത്തിക ജീവിതശൈലി ചിട്ടപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബഹ്റൈനിലെ വിവിധ മേഖലകളിലെ പ്രഫഷനലുകൾക്കും അവരുടെ കുടുംബത്തിനുമായി അൽ മന്നാഇ കമ്യൂണിറ്റീസ് അവയർനെസ് സെന്റർ മലയാളവിഭാഗം സംഘടിപ്പിക്കുന്ന ‘പ്രഫഷനൽസ് ഫാമിലി മീറ്റ് -ഫോക്കസ് 4.0’ വെള്ളിയാഴ്ച രാത്രി 7.30ന് ഗുദൈബിയ അൽ മന്നാഇ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പരിപാടിയിൽ ബഹ്റൈനിലെ പ്രമുഖ സാമ്പത്തിക പണ്ഡിതനും ശരീഅ ഡയറക്ടർ ബോർഡ് അംഗവും ലോകത്തെ നിരവധി ഇസ്ലാമിക് ബാങ്കുകളിലെ ശരീഅ ഉപദേഷ്ടാവ് കൂടിയായ ശൈഖ് ഇസാം മുഹമ്മദ് ഇസ്ഹാഖ് ‘സാമ്പത്തിക സിദ്ധാന്തം ഇസ്ലാമിക പരിപ്രേക്ഷ്യത്തിൽ’ വിഷയത്തിൽ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.