മനാമ: മീന്‍ പിടിത്തത്തിലേര്പ്പെട്ടിരുന്ന അവസരത്തില്‍ സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന പേരില്‍ അഞ്ചിലധികം പ്രാവശ്യം ഖത്തര്‍ അധികൃതര്‍ പിടികൂടുകയും 25,000ത്തോളം ദീനാര്‍ പിഴയായി നില്കുകയും ചെയ്തെന്ന് യൂസുഫ് ഖമീസ് അല്‍ അലൈവി വ്യക്തമാക്കി. ഖത്തര്‍ കോസ്്റ്റ് ഗാര്‍ഡ് അധികൃതരില്‍നിന്ന് പലതരത്തിലുള്ള പ്രയാസങ്ങളാണ് നേരിടേണ്ടി വന്നത്.
അതിനാല്‍തന്നെ മത്സ്യം പിടിക്കാന്‍ ഉപയോഗിച്ചിരുന്ന ബോട്ട് വില്‍ക്കാനും ഉപജീവന മാര്‍ഗത്തില്‍നിന്ന് ഒഴിവായി നില്‍ക്കാനും പിന്നീട് തീരുമാനിക്കുകയായിരുന്നു. അഞ്ചിലധികം പ്രാവശ്യം തെൻറ ബോട്ട് തടഞ്ഞു വെക്കുകയും മീനുകള്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു. ഇതു കാരണം ബാങ്കില്‍നിന്നും ലോണ്‍ എടുക്കേണ്ട അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നതായും അദ്ദേഹം വിശദീകരിച്ചു. 2,000 ത്തിനും 3,000 ത്തിനുമിടയില്‍ വിലയുണ്ടായിരുന്ന മീനുകള്‍ വില്‍ക്കുകയും അത് അവര്‍ എടുക്കുകയും ചെയ്തു. ഖത്തര്‍ കോടതി വിധിച്ച പിഴ സംഖ്യ ഒടുക്കിയ ശേഷമാണ് ബോട്ട് വിട്ടുതന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.