ഉമ്മു അമ്മാറും കുടുംബവും ഗൾഫ്​ മാധ്യമം ബ്യൂറോ ചീഫ്​ സിജു ജോർജിൽനിന്ന്​ റെയ്​നി നൈറ്റ്​ ടിക്കറ്റ്​ ഏറ്റുവാങ്ങുന്നു    -      ഫോഗി​െന്‍റ ബഹ്​റൈനിലെ വിതരണക്കാരായ​ ജി.സി.ടി കൺസ്യൂമർ ഡിവിഷൻ മാനേജർ ബിനു മണ്ണിൽ ഗൾഫ്​ മാധ്യമം റസിഡന്‍റ്​ മാനേജർ ജലീൽ അബ്​ദുല്ലയിൽനിന്ന്​ റെയ്​നി നൈറ്റ്​ ടിക്കറ്റ്​ സ്വീകരിക്കുന്നു

റെയ്​നി നൈറ്റ്​: അരങ്ങൊരുങ്ങുന്നത്​ സംഗീത വിസ്മയത്തിന്​

മനാമ: ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന റെയ്​നി നൈറ്റ്​ സംഗീത പരിപാടിക്ക്​ സാ​ങ്കേതിക സഹായവുമായി എത്തുന്നത്​ ദക്ഷിണേന്ത്യയിലെ മികച്ച നിര. മെയ്​ 27ന്​ മനാമ ക്രൗൺ പ്ലാസയിലാണ്​ സംഗീത നിശ അരങ്ങേറുന്നത്​. ഏറ്റവും മികച്ച സ്​റ്റേജ്​ പ്രോഗ്രാം പ്രേക്ഷകർക്ക്​ നൽകുക എന്ന ലക്ഷ്യത്തോടെയാണ്​ പരിപാടിയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നത്​.

ഗായകരായ ഹരീഷ്​ ശിവരാമകൃഷ്ണനും സിത്താരയും മെന്‍റലിസ്റ്റ്​ ആദിയും ​നയിക്കുന്ന പരിപാടിയിൽ അജയ്​ കൃഷ്ണൻ (ബാസ്​ ഗിറ്റാറിസ്റ്റ്​), മിഥുൻ പോൾ (ഡ്രംസ്​), നിഖിൽ റാം (ഫ്ലൂട്ട്​), പ്രെയ്​സ്​ലി ക്രിപേഷ്​ (ഗിറ്റാർ), ശ്രീനാഥ്​ നായർ (കീബോർഡ്​) എന്നിവരും അണിനിരക്കും. നിധിൻ സൈമൺ ഒരുക്കുന്ന ശബ്​ദ വിന്യാസവും അസീം അബ്​ദുൽ അസീസ്​ ഒരുക്കുന്ന പ്രകാശ വിന്യാസവും പരിപാടിക്ക്​ മിഴിവേകും. ഇതിനകം നിരവധി പരിപാടികളിൽ കഴിവ്​ തെളിയിച്ച നിരയാണ്​ ബഹ്​റൈനിലെ സംഗീതാരാധകർക്ക്​ മുന്നിൽ എത്തുന്നത്​. സാ​ങ്കേതിക മേൻമയിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത സംഗീതാനുഭവമായിരിക്കും റെയ്​നി നൈറ്റ്​ സമ്മാനിക്കുക.

ഫാമിലി സോണിൽ നാല്​ പേർക്ക്​ 150 ദിനാറും കപ്പ്​ൾ സോണിൽ രണ്ട്​ പേർക്ക്​ 75 ദിനാറും ഡയമണ്ട്​ സോണിൽ ഒരാൾക്ക്​ 50 ദിനാറും ഗോൾഡ്​ സോണിൽ ഒരാൾക്ക്​ 25 ദിനാറുമാണ്​ ടിക്കറ്റ്​ നിരക്ക്​. www.wanasatime.com എന്ന വെബ്​സൈറ്റിലൂടെയും +973 34619565 എന്ന വാട്​സാപ്പ്​ നമ്പറിൽ ബന്ധപ്പെട്ടും ടിക്കറ്റുകൾ സ്വന്തമാക്കാവുന്നതാണ്

Tags:    
News Summary - Rainy night: The stage for the musical wonder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.