ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറത്തെ ആദരിക്കുന്നു
മനാമ: ബഹ്റൈൻ ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും പാർലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഗ്ലോബൽ ചെയർമാനുമായ രാജു കല്ലുംപുറത്തെ ആദരിച്ചു. കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച വിജയാഘോഷ പരിപാടിയിൽവെച്ച് കോഴിക്കോട് ഡി.സി.സി അധ്യക്ഷൻ അഡ്വ. കെ. പ്രവീൺകുമാർ പൊന്നാട അണിയിച്ചു. രാജു കല്ലുംപുറം കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും പ്രചാരണം നടത്തി പ്രവാസ ലോകത്തെ പരമാവധി വോട്ടർമാരെ നാട്ടിലെത്തിച്ചു. ഐക്യമുന്നണി സ്ഥാനാർഥികൾക്ക് അനുകൂലമായി വോട്ട് ചെയ്യിപ്പിക്കാനും അത് വിജയത്തിന്റെ മാറ്റുകൂട്ടാൻ സഹായിച്ചുയെന്നും പ്രവാസി കുടുംബങ്ങളുടെ വോട്ടുകൾ യു.ഡി.എഫ് സ്ഥാനാർഥികൾക്ക് അനുകൂലമായി സമാഹരിക്കുവാൻ സാധിച്ചുയെന്നും അഡ്വ. പ്രവീൺ കുമാർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.