ജോലി ആവശ്യാർഥം ബഹ്റൈനിൽ എത്തിയ ശേഷം കൂട്ടുകാരുമൊത്തുള്ള നോമ്പ് തുറയാണ് ഒാർമവരുന്നത്. നോമ്പ് നോൽക്കുമ്പോൾ തന്നെ ഓരോ ദിവസവും അവർ കഴിച്ചുകൂട്ടുന്നത് കൗതുകകരമായിരുന്നു. അങ്ങനെ അൻഷാദും റാഫിയും സുബീഷും നോമ്പ് എടുക്കുമ്പോൾ പല ദിവസങ്ങളായി ഞാനും നോമ്പ് എടുക്കാൻ തുടങ്ങി.
പല ദിവസങ്ങളിലും ഞങ്ങൾ റൂമിൽ നോമ്പ് തുറക്കും. ചിലപ്പോൾ പള്ളിയിലും പോവും. അപ്പോൾ അവര്‍ എന്നെ കൂട്ടാൻ വേണ്ടി കാത്തിരിക്കും. ആദ്യമൊക്കെ ഞാൻ വിസമ്മതിക്കുമായിരുന്നു. പിന്നീട് റാഫിയുടെയും കൂട്ടുകാരുടെയും നിർബന്ധത്തിനു വഴങ്ങി ഞാൻ അവരുടെ കൂടെ പള്ളിയിൽ പോകുമായിരുന്നു. പള്ളിയിലുള്ള നോമ്പുതുറ കാണാൻ തന്നെ ഭയങ്കര ചന്തമായിരുന്നു. പല രാജ്യക്കാരും പല വർണമുള്ളവരും ഒരുമിച്ചുള്ള നോമ്പുതുറ മനോഹരമായിരുന്നു. അവിടെ നിന്നുള്ള ജ്യൂസും ഈത്തപ്പഴവും ബിരിയാണിയുമൊക്കെ എന്നും നാവിൽ തങ്ങിനിൽക്കും. അങ്ങനെ പല നോമ്പുകാലങ്ങൾ വിടപറഞ്ഞു പോയി.
വർഷങ്ങൾക്കുശേഷം ജോലി ആവശ്യാർഥം പലരും കമ്പനികൾ മാറി. ചിലർ നാട്ടിലേക്കു തിരിച്ചു. അങ്ങനെ കൂട്ടുകാർ പലവഴിക്കു പോയി. പിന്നീട് പുതു കൂട്ടുകാരുമൊത്ത് പല നോമ്പും റൂമിൽ തന്നെ കഴിച്ചുകൂട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.