ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി​യി​ൽ രാ​മാ​യ​ണ പാ​രാ​യ​ണ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​രെ

ആ​ദ​രി​ക്കു​ന്നു

ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി​യി​ൽ രാ​മാ​യ​ണ​മാ​സ സ​മാ​പ​നം

മ​നാ​മ: സ​ൽ​മാ​നി​യ കാ​നു ഗാ​ർ​ഡ​നി​ലു​ള്ള ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി​യി​ൽ ന​ട​ന്നു​വ​ന്ന രാ​മാ​യ​ണ പാ​രാ​യ​ണ​ത്തി​ന്റെ സ​മാ​പ​നം ക​ഴി​ഞ്ഞ ദി​വ​സം സൊ​സൈ​റ്റി​യു​ടെ അ​ങ്ക​ണ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു. കു​ടും​ബാം​ഗ​ങ്ങ​ളും കു​ട്ടി​ക​ളും പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ സ​നീ​ഷ് കു​റു​മു​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ബി​നു രാ​ജ് സ്വാ​ഗ​ത​വും എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ് സെ​ക്ര​ട്ട​റി ബി​നു മോ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.


ഒ​രു മാ​സ​ക്കാ​ലം രാ​മാ​യ​ണ പാ​രാ​യ​ണ​ത്തി​ന് പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രെ​യും ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളും ന​ട​ന്നു. ഓ​ണാ​ഘോ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​രും​ദി​വ​സ​ങ്ങ​ളി​ൽ പാ​യ​സ മ​ത്സ​രം, അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​രം, കു​ട്ടി​ക​ളു​ടെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ, ഓ​ണ​സ​ദ്യ എ​ന്നി​വ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Ramayanamasa ends at Gurudeva Social Society

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.