തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ 

ഉച്ചവിശ്രമ നിയമത്തിന് വിരാമം

മനാമ: ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ പുറംജോലികൾക്ക് ഏർപ്പെടുത്തിയിരുന്ന ഉച്ചവിശ്രമ നിയമത്തിന് വിരാമം.മിക്ക സ്ഥാപനങ്ങളും നിയമം പാലിക്കുന്നതിൽ ശ്രദ്ധപുലർത്തിയതായി തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ വ്യക്തമാക്കി.

99.87 ശതമാനം സ്ഥാപനങ്ങളും നിയമം പാലിക്കാൻ സന്നദ്ധരായി. കേവലം 27 കമ്പനികൾ മാത്രമാണ് നിയമം പാലിക്കുന്നതിൽ വീഴ്ചവരുത്തിയത്. നിയമം പാലിക്കാതിരുന്ന 52 തൊഴിലാളികളെയാണ് രണ്ടുമാസത്തിനിടെ കണ്ടെത്തിയത്.

ഉച്ചക്ക് 12 മുതൽ വൈകീട്ട് നാലുവരെ പുറംജോലികൾക്ക് ഏർപ്പെടുത്തുന്ന നിയമം തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് നടപ്പാക്കിയത്.

സൂര്യാതപം അടക്കമുള്ള പ്രയാസങ്ങളിൽനിന്നും ചൂടുകാലത്തുണ്ടാകുന്ന മറ്റ് രോഗങ്ങളിൽനിന്നും തൊഴിലാളികൾക്ക് രക്ഷനൽകാൻ നിയമംവഴി സാധിക്കുന്നതായും മന്ത്രി പറഞ്ഞു.

നിയമം ലംഘിച്ച കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കും. മൂന്നുമാസത്തിൽ കൂടാത്ത തടവും 500 ദിനാറിൽ കുറയാത്ത പിഴയുമായിരിക്കും ശിക്ഷ. 

Tags:    
News Summary - Repeal of the midday break rule

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.