മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് സംവരണം ഏർപ്പെടുത്തുന്നത് ഇടതുപക്ഷ സർക്കാറിെൻറ സംഘ്പരിവാർ പ്രീണന നയമാണ് വ്യക്തമാക്കുന്നത്. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന സംവരണ തത്ത്വത്തെ അട്ടിമറിക്കുന്ന തരത്തിലാണ് മുന്നാക്ക സംവരണം ഏർപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നിൽ നിൽക്കുന്നവർ ഉണ്ടെന്നത് ഒരു സത്യം തന്നെയാണ്. എന്നാൽ, നിലവിലുള്ള സംവരണം അട്ടിമറിച്ച് ആയിരിക്കരുത് മുന്നാക്ക സംവരണം നടപ്പാക്കേണ്ടത്. അതിനുപകരം, സർക്കാർ ക്ഷേമപെൻഷൻ ആയി സാമ്പത്തികമായും മറ്റും സഹായിക്കുകയാണ് വേണ്ടത്.
ഇന്ത്യയിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥയാണ് മുന്നാക്കക്കാരെ രാജ്യത്തെ മൊത്തം സാമ്പത്തിക അധികാരികളാക്കിയത്. അധികാരത്തിൽ അവസരം നിഷേധിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് അത് വകവെച്ച് നൽകാനാണ് സംവരണം. അതൊരു തൊഴിലുറപ്പ് പദ്ധതിയല്ല. അതിനാൽ, സംവരണ അട്ടിമറിയിൽനിന്ന് സർക്കാർ പിന്മാറേണ്ടതാണ്.
എം.എഫ്. റഹ്മാൻ, പൊന്നാനി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.