മ​നാ​മ: ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ മ​നാ​മ സൂ​ക്കി​ലെ 200 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഹി​ന്ദു ക്ഷേ​ത്രം ന​വീ​ക​രി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക് പ​ച്ച​ക്കൊ​ടി. ഏ​ക​ദേ​ശം 20 ല​ക്ഷം ദീ​നാ​ർ ചെ​ല​വ​ഴി​ച്ച് 1817 ൽ ​നി​ർ​മ്മി​ത​മാ​യ ക്ഷേ​​ത്രം ന​വീ​ക​രി​ക്കാ​നാ​ണ് പ​ദ്ധ​തി.

ക്ഷേ​ത്രം സ്ഥി​തി ചെ​യ്യു​ന്ന വ​സ്തു​വി​ന് പ്ര​ത്യേ​ക പ​ദ​വി ന​ൽ​കി​ക്കൊ​ണ്ട് ഭ​വ​ന, ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രി അം​ന അ​ൽ റൊ​മൈ​ഹി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.

സാ​ധാ​ര​ണ കെ​ട്ടി​ടം നി​ർ​മ്മി​ക്കു​മ്പോ​ൾ പാ​ലി​ക്കേ​ണ്ട മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ നി​ന്ന് ഇ​തോ​ടെ ഇ​ള​വ് ല​ഭി​ക്കും. ശ്രീ​കൃ​ഷ്ണ ക്ഷേ​ത്രം സ്ഥി​തി ചെ​യ്യു​ന്ന ഭൂ​മി​ക്ക് റോ​ഡ്, കാ​ർ പാ​ർ​ക്കിം​ഗ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ബാ​ധി​ക്കാ​ത്ത രീ​തി​യി​ൽ പു​തി​യ വ​ർ​ഗ്ഗീ​ക​ര​ണം ന​ൽ​കാ​ൻ ക്യാ​പി​റ്റ​ൽ ട്ര​സ്റ്റി ബോ​ർ​ഡും ഏ​ക​ക​ണ്ഠ​മാ​യ അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു.

ബ്രി​ട്ട​നി​ലെ ചാ​ൾ​സ് രാ​ജാ​വും കാ​മി​ല രാ​ജ്ഞി​യും 2016 ന​വം​ബ​റി​ൽ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യ്‌​ക്കൊ​പ്പം ക്ഷേ​ത്രം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. 2019ൽ ​ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ക്ഷേ​ത്ര​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​ട്ടു​ണ്ട്.

ക്ഷേ​ത്ര പു​ന​രു​ദ്ധാ​ര​ണ​ത്തി​നു​ള്ള പ​ദ്ധ​തി​ക​ൾ അ​ന്ന് ആ​സു​ത്ര​ണം ചെ​യ്തി​രു​ന്നെ​ങ്കി​ലും കോ​വി​ഡ് -19 പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് സ്തം​ഭി​ച്ചു. ഇ​ന്ത്യ വി​ഭ​ജ​ന​ത്തി​നു​മു​മ്പ് സി​ന്ധ് പ്ര​വി​ശ്യ​യി​ൽ​നി​ന്ന് ബ​ഹ്റൈ​നി​ലെ​ത്തി​യ ത​ട്ടാ​യി ഹി​ന്ദു സ​മു​ദാ​യ​മാ​ണ് ക്ഷേ​​ത്രം സ്ഥാ​പി​ച്ച​ത്.

ത​ട്ടാ​യി ഹി​ന്ദു മ​ർ​ച്ച​ന്റ്സ് ക​മ്മ്യൂ​ണി​റ്റി​യും ത​ട്ടാ​യി ഹി​ന്ദു ക​മ്മ്യൂ​ണി​റ്റി​യു​മാ​ണ് ക്ഷേ​ത്ര​ത്തി​ന്റെ ന​ട​ത്തി​പ്പ് ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​ത്. ര​ണ്ട് അ​ത്യാ​ധു​നി​ക ഹാ​ളു​ക​ൾ, മൂ​ന്ന് ധ്യാ​ന​കേ​ന്ദ്ര​ങ്ങ​ൾ, ഓ​ഫീ​സു​ക​ൾ, ഒ​രു വി​ജ്ഞാ​ന കേ​ന്ദ്രം, മ്യൂ​സി​യം എ​ന്നി​വ അ​ട​ക്കം മൂ​ന്ന് നി​ല​ക​ളു​ള്ള ഘ​ട​ന​യാ​യി​രി​ക്കും ന​വീ​ക​രി​ക്കു​മ്പോ​ൾ ക്ഷേ​ത്ര​ത്തി​നു​ണ്ടാ​കു​ക.

Tags:    
News Summary - restoration of Manama Sri Krishna Temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 06:51 GMT