മനാമ: ബഹ്റൈനിൽ വെള്ളിയാഴ്ച മുതൽ നിലവിൽ വരുന്ന പുതിയ നിയന്ത്രണങ്ങൾ സംബന്ധിച്ച് വ്യവസായ, വാണിജ്യ, വിനോദ സഞ്ചാര മന്ത്രാലയം മന്ത്രാലയം വ്യക്തത വരുത്തി ഉത്തരവിറക്കി. ഇതനുസരിച്ച് ഉപഭോക്താക്കൾക്ക് നേരിട്ട് സാധനങ്ങളോ സേവനങ്ങളോ നൽകുന്ന വ്യവസായ, വാണിജ്യ സ്ഥാപനങ്ങൾ തുറക്കാൻ പാടില്ല. ഇത്തരം സ്ഥാപനങ്ങൾക്ക് ഒാൺലൈനായും സാമൂഹിക മാധ്യമങ്ങൾ വഴിയും ഒാർഡർ സ്വീകരിച്ച് സാധനങ്ങളും സേവനങ്ങളും ഡെലിവറിയായി നൽകാവുന്നതാണ്. റസ്റ്റോറൻറുകൾക്കും മറ്റ് ഭക്ഷണ വിൽപന ശാലകൾക്കും ടേക് എവേ, ഹോം ഡെലിവറി രീതിയിൽ പ്രവർത്തിക്കാവുന്നതാണ്.അതേസമയം, ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ, കോൾഡ് സ്റ്റോറുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച മുതൽ അടച്ചിടുന്നവ
1. മാളുകൾ, വാണിജ്യ സ്ഥാപനങ്ങൾ
2. ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, സ്പോർട്സ് ഹാളുകൾ, വിനോദ കേന്ദ്രങ്ങൾ
3. റസ്റ്റോറൻറുകൾ, കഫേ (ടേക് എവേ, ഡെലിവറി അനുവദിക്കും)
4. ബാർബർ ഷോപ്പുകൾ, സലൂണുകൾ, ബ്യൂട്ടി പാർലർ, മസാജ് സെൻറർ
5. സിനിമാ തിയറ്ററുകൾ
6. കോൺഫറൻസുകളും മറ്റ് പരിപാടികളും
7. കായിക മത്സരങ്ങളിൽ കാണികൾ പാടില്ല
8. വീടുകളിലെ സ്വകാര്യ ചടങ്ങുകൾ നടത്തരുത്
9. സർക്കാർ ഒാഫീസുകളിൽ 70 ശതമാനം വരെ ജീവനക്കാർക്ക് വീടുകളിലിരുന്ന് ജോലി
10. സ്കൂളുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കിൻറർഗാർട്ടനുകൾ, പുനരധിവാസ കേന്ദ്രങ്ങൾ, നഴ്സറികൾ, ട്രെയിനിങ് സെൻററുകൾ എന്നിവിടങ്ങളിൽ ഒാൺലൈൻ പഠനം മാത്രം.
അന്താരാഷ്ട്ര പരീക്ഷകളിൽ പെങ്കടുക്കുന്നതിന് ഇളവ്.
11. ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർക്ക് പ്രഖ്യാപിച്ചിട്ടുള്ള യാത്രാ നിയന്ത്രണങ്ങൾ തുടരും
പ്രവർത്തനം അനുവദിച്ചിട്ടുള്ളവ:
1. ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ, കോൾഡ് സ്റ്റോറുകൾ
2. ഗ്രോസറി സ്റ്റോർ, പച്ചക്കറിക്കടകൾ, മത്സ്യ, മാംസ വിൽപന ശാലകൾ
3. ബേക്കറികൾ
4. പെട്രോൾ പമ്പുകൾ, ഗാസ് സ്റ്റേഷനുകൾ
5. സ്വകാര്യ ആശുപത്രികൾ (എൻ.എച്ച്.ആർ.എ പ്രഖ്യാപിക്കുന്ന ചില വിഭാഗങ്ങൾ ഒഴികെ)
6. ഫാർമസികൾ
7. ടെലികമ്യൂണിക്കേഷൻ സ്ഥാപനങ്ങൾ
8. ബാങ്ക്, എ.ടി.എം, മണി എക്സ്ചേഞ്ച്
9. പൊതുജനങ്ങളുമായി നേരിട്ട് ബന്ധമില്ലാത്ത അഡ്മിനിസ്ട്രേറ്റീവ് ഒാഫീസുകൾ
10. ഇറക്കുമതി, കയറ്റുമതി സ്ഥാപനങ്ങൾ
11. വഹന റിപ്പയർ വർക്ഷോപ്പുകൾ, ഗാരേജുകൾ, സ്പെയർ പാർട്സ് കടകൾ
12. കൺസ്ട്രക്ഷൻ, മെയ്ൻറനൻസ് മേഖലയിലെ സ്ഥാപനങ്ങൾ
13. ഫാക്ടറികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.