Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിൽ വെള്ളിയാഴ്​ച...

ബഹ്​റൈനിൽ വെള്ളിയാഴ്​ച മുതലുള്ള നിയന്ത്രണങ്ങൾ: വ്യക്​തത വരുത്തി മന്ത്രാലയം

text_fields
bookmark_border
ബഹ്​റൈനിൽ വെള്ളിയാഴ്​ച മുതലുള്ള നിയന്ത്രണങ്ങൾ: വ്യക്​തത വരുത്തി മന്ത്രാലയം
cancel

മനാമ: ബഹ്​റൈനിൽ വെള്ളിയാഴ്​ച മുതൽ നിലവിൽ വരുന്ന പുതിയ നിയന്ത്രണങ്ങൾ സംബന്ധിച്ച്​ വ്യവസായ, വാണിജ്യ, വിനോദ സഞ്ചാര മന്ത്രാലയം മന്ത്രാലയം വ്യക്​തത വരുത്തി ഉത്തരവിറക്കി. ഇതനുസരിച്ച്​ ഉപഭോക്​താക്കൾക്ക്​ നേരിട്ട്​ സാധനങ്ങളോ സേവനങ്ങളോ നൽകുന്ന വ്യവസായ, വാണിജ്യ സ്​ഥാപനങ്ങൾ തുറക്കാൻ പാടില്ല. ഇത്തരം സ്​ഥാപനങ്ങൾക്ക്​ ഒാൺലൈനായും സാമൂഹിക മാധ്യമങ്ങൾ വഴിയും ഒാർഡർ സ്വീകരിച്ച്​ സാധനങ്ങളും സേവനങ്ങളും ഡെലിവറിയായി നൽകാവുന്നതാണ്​. റസ്​റ്റോറൻറുകൾക്കും മറ്റ്​ ഭക്ഷണ വിൽപന ശാലകൾക്കും ടേക്​ എവേ, ഹോം ഡെലിവറി രീതിയിൽ പ്രവർത്തിക്കാവുന്നതാണ്​.അതേസമയം, ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ, കോൾഡ്​ സ്​റ്റോറുകൾ തുടങ്ങിയ സ്​ഥാപനങ്ങൾക്ക്​ ഇളവ്​ അനുവദിച്ചിട്ടുണ്ട്​.

വെള്ളിയാഴ്​ച മുതൽ അടച്ചിടുന്നവ

1. മാളുകൾ, വാണിജ്യ സ്​ഥാപനങ്ങൾ

2. ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, സ്​പോർട്​സ്​ ഹാളുകൾ, വിനോദ കേന്ദ്രങ്ങൾ

3. റസ്​റ്റോറൻറുകൾ, കഫേ (ടേക്​ എവേ, ഡെലിവറി അനുവദിക്കും)

4. ബാർബർ ഷോപ്പുകൾ, സലൂണുകൾ, ബ്യൂട്ടി പാർലർ, മസാജ്​ സെൻറർ

5. സിനിമാ തിയറ്ററുകൾ

6. കോൺഫറൻസുകളും മറ്റ്​ പരിപാടികളും

7. കായിക മത്സരങ്ങളിൽ കാണികൾ പാടില്ല

8. വീടുകളിലെ സ്വകാര്യ ചടങ്ങുകൾ നടത്തരുത്​

9. സർക്കാർ ഒാഫീസുകളിൽ 70 ശതമാനം വരെ ജീവനക്കാർക്ക്​ വീടുകളിലിരുന്ന്​ ജോലി

10. സ്​കൂളുകൾ, ഉന്നത വിദ്യാഭ്യാസ സ്​ഥാപനങ്ങൾ, കിൻറർഗാർട്ടനുകൾ, പുനരധിവാസ കേന്ദ്രങ്ങൾ, നഴ്​സറികൾ, ട്രെയിനിങ്​ സെൻററുകൾ എന്നിവിടങ്ങളിൽ ഒാൺലൈൻ പഠനം മാത്രം.

അന്താരാഷ്​ട്ര പരീക്ഷകളിൽ പ​െങ്കടുക്കുന്നതിന്​ ഇളവ്​.

11. ബഹ്​റൈനിലേക്ക്​ വരുന്ന യാത്രക്കാർക്ക്​ പ്രഖ്യാപിച്ചിട്ടുള്ള യാത്രാ നിയന്ത്രണങ്ങൾ തുടരും


പ്രവർത്തനം അനുവദിച്ചിട്ടുള്ളവ:

1. ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ, കോൾഡ്​ സ്​റ്റോറുകൾ

2. ഗ്രോസറി സ്​റ്റോർ, പച്ചക്കറിക്കടകൾ, മത്സ്യ, മാംസ വിൽപന ശാലകൾ

3. ബേക്കറികൾ

4. പെട്രോൾ പമ്പുകൾ, ഗാസ്​ സ്​റ്റേഷനുകൾ

5. സ്വകാര്യ ആശുപത്രികൾ (എൻ.എച്ച്​.ആർ.എ ​പ്രഖ്യാപിക്കുന്ന ചില വിഭാഗങ്ങൾ ഒഴികെ)

6. ഫാർമസികൾ

7. ടെലികമ്യൂണിക്കേഷൻ സ്​ഥാപനങ്ങൾ

8. ബാങ്ക്​, എ.ടി.എം, മണി എക്​സ്​ചേഞ്ച്​

9. പൊതുജനങ്ങളുമായി നേരിട്ട്​ ബന്ധമില്ലാത്ത അഡ്​മിനിസ്​ട്രേറ്റീവ്​ ഒാഫീസുകൾ

10. ഇറക്കുമതി, കയറ്റുമതി സ്​ഥാപനങ്ങൾ

11. വഹന റിപ്പയർ വർക്​ഷോപ്പുകൾ, ഗാരേജുകൾ, സ്​പെയർ പാർട്​സ്​ കടകൾ

12. കൺസ്​ട്രക്​ഷൻ, മെയ്​ൻറനൻസ്​ മേഖലയിലെ സ്​ഥാപനങ്ങൾ

13. ഫാക്​ടറികൾ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:restrictionsbahrain
News Summary - Restrictions in Bahrain from Friday: Ministry clarifies
Next Story