റോ​യ​ൽ അ​സ്‌​കോ​ട്ട് കു​തി​ര​പ്പ​ന്ത​യം: വി​ക്ടോ​റി​യ​സ് ടീ​മി​ന് വി​ജ​യം

മ​നാ​മ: റോ​യ​ൽ അ​സ്‌​കോ​ട്ട് കു​തി​ര​പ്പ​ന്ത​യ ഫെ​സ്റ്റി​വ​ലി​ൽ വി​ക്ടോ​റി​യ​സ് ടീ​മി​ന് മി​ക​ച്ച നേ​ട്ടം. ക​ല്ലം ഷെ​പ്പേ​ർ​ഡ് ഓ​ടി​ച്ച ഐ​ൽ ഓ​ഫ് ജു​റ​യെ​ന്ന കു​തി​ര ഒ​ന്നാം സ്ഥാ​നം നേ​ടി. മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ത്തി​നും യു​വ​ജ​ന​കാ​ര്യ​ത്തി​നു​മു​ള്ള ഹ​മ​ദ് രാ​ജാ​വി​ന്റെ പ്ര​തി​നി​ധി ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് വി​ക്ടോ​റി​യ​സ് ടീം. ​ഹ​മ​ദ് രാ​ജാ​വി​ന്റെ പി​ന്തു​ണ​യും കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടെ തു​ട​ർ​ന​ട​പ​ടി​ക​ളു​മാ​ണ് വി​ജ​യ​ത്തി​ന് നി​ദാ​ന​മെ​ന്ന് ശൈ​ഖ് നാ​സ​ർ പ​റ​ഞ്ഞു. യു.​കെ​യി​ലെ റോ​യ​ൽ അ​സ്‌​കോ​ട്ട് പ​രി​പാ​ടി​യി​ൽ ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യോ​ടൊ​പ്പം സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ യൂ​ത്ത് ആ​ൻ​ഡ് സ്‌​പോ​ർ​ട്‌​സി​ന്‍റെ പ്ര​ഥ​മ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നും ജ​ന​റ​ൽ സ്‌​പോ​ർ​ട്‌​സ് അ​തോ​റി​റ്റി (ജി.​എ​സ്.​എ) ചെ​യ​ർ​മാ​നും ബ​ഹ്‌​റൈ​ൻ ഒ​ളി​മ്പി​ക് ക​മ്മി​റ്റി (ബി.​ഒ.​സി) പ്ര​സി​ഡ​ന്‍റു​മാ​യ ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യും പ​ങ്കെ​ടു​ത്തു. വി​ക്ടോ​റി​യ​സ് ടീ​മി​ന്റെ വി​ജ​യ​ങ്ങ​ൾ ബ​ഹ്‌​റൈ​ൻ ഇ​ക്വ​സ്‌​ട്രി​യ​ൻ സ്‌​പോ​ർ​ട്‌​സി​ന്‍റെ മു​ന്നേ​റ്റ​ത്തി​ന് സ​ഹാ​യ​ക​മാ​ണ്. ഈ ​വി​ജ​യം വ​രാ​നി​രി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ പ്രോ​ത്സാ​ഹ​ന​മാ​ണെ​ന്നും ശൈ​ഖ് നാ​സ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Royal Ascot horse race

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.