ആർ.എസ്.സി മനാമ സോൺ പ്രവാസി സാഹിത്യോത്സവിൽ വിജയികളായ സൽമാബാദ് ടീം
മനാമ: രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്കാരിക വേദി പതിമൂന്നാമത് എഡിഷൻ മനാമ സോൺ പ്രവാസി സാഹിത്യോത്സവിൽ 132 പോയന്റ് നേടി സൽമാബാദ് സെക്ടർ ചാമ്പ്യൻമാരായി. ബുദയ, സൽമാനിയ സെക്ടറുകൾ. യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ആർ.എസ്.സി. കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഗ്ലോബൽ തലത്തിൽ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് ഭൂഖണ്ഡങ്ങളിലായി പതിനഞ്ച് രാഷ്ട്രങ്ങളിൽ പ്രവാസി സാഹിത്യോത്സവ് നടന്നുവരുകയാണ്. വിവിധ ഭാഷകളിലുള്ള ഗാനങ്ങൾ പ്രസംഗങ്ങൾ, ഖവാലി, സൂഫി ഗീതം, കാലിഗ്രഫി, മാഗസിൻ ഡിസൈൻ, കവിത, കഥ, പ്രബന്ധം തുടങ്ങി വിവിധ സ്റ്റേജ്, സ്റ്റേജിതര മത്സരങ്ങൾ ആണ് സാഹിത്യോത്സവിന്റെ ഭാഗമായി നടന്നത്.
ബുദയ ടീം
പ്രീ കെ.ജി മുതൽ പ്രൈമറി, ജൂനിയർ, സെക്കൻഡറി, സീനിയർ തലങ്ങളിലായി മുപ്പത് വയസ്സ് വരെയുള്ളവരാണ് മത്സരങ്ങളിൽ പങ്കെടുത്തത്.സോൺതല മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ കലാപ്രതിഭകൾ ഈ മാസം 20, 27 തീയതികളിൽ മനാമ പാകിസ്താൻ ക്ലബിൽ നടക്കുന്ന ബഹ്റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവിൽ മാറ്റുരക്കും.
സൽമാബാദ് സുന്നി സെന്ററിൽ നടന്ന സാഹിത്യോത്സവിന്റെ സമാപന സംഗമം ഫസൽ കോട്ടക്കലിന്റെ അധ്യക്ഷതയിൽ അബ്ദു റഹീം സഖാഫി വരവൂർ ഉദ്ഘാടനം ചെയ്തു. യൂസുഫ് അഹ്സനി കൊളത്തൂർ, ഫൈസൽ ചെറുവണ്ണൂർ, അബ്ദുള്ള രണ്ടത്താണി, സലീം കൂത്തുപറമ്പ്, ഡോ. നൗഫൽ ഇടപ്പള്ളി, മുനീർ സഖാഫി എന്നിവർ ആശംസകൾ അർപ്പിച്ചു. വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും ഹംസ ഖാലിദ് സഖാഫി, റഹീം താനൂർ, റാഫി സഖാഫി, ശിഹാബ് രണ്ടത്താണി, റഫീക്ക് വെള്ളൂർ, മുഹമ്മദ് അൻസാരി എന്നിവർ വിതരണം ചെയ്തു. സമീർ വില്യാപ്പള്ളി സ്വാഗതവും റഊഫ് കോട്ടക്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.