യാത്രക്കാരന്റെ മോശം പെരുമാറ്റം; കോഴിക്കോട് -ബഹ്റൈൻ വിമാനം മുംബൈയിലിറക്കി

മനാമ: യാത്രക്കാരന്റെ മോശം പെരുമാറ്റത്തെത്തുടർന്ന് കോഴിക്കോട് നിന്നും ബഹ്റൈനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മുംബൈയിലിറക്കി. പറന്നുയർന്ന് ഒരു മണിക്കൂറിനു ശേഷമാണ് യാത്രക്കാരൻ വിമാനത്തിനകത്ത് ബഹളം വെക്കുകയും തുടർന്ന് ഫ്ലൈറ്റിന്റെ ഡോർ തുറക്കാൻ ശ്രമിക്കുകയും ചെയ്തത്. തുടർന്ന് അടിയന്തിരമായി വിമാനം മുംബൈയിൽ ഇറക്കുകയായിരുന്നു. യാത്രക്കാരനെയും ലഗേജും സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. അതിനുശേഷമാണ് വിമാനം പുറപ്പെട്ടത്. ഇതെത്തുടർന്ന് വിമാനം മൂന്നു മണിക്കൂർ വൈകി. മൂന്നേകാലിന് മാത്രമേ വിമാനം എത്തൂ എന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. ഉച്ചക്ക് 1.20 ന് പോകേണ്ട ബഹ്റൈൻ- കോഴിക്കോട് സർവിസും ഇതെത്തുടർന്ന് വൈകി. വൈകുന്നേരം 4.15 നു മാത്രമേ വിമാനം പുറപ്പെടുകയുള്ളു.

Tags:    
News Summary - Rude behavior of the passenger; Kozhikode-Bahrain flight landed in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.