മനാമ: ലോകത്ത് ഗാന്ധിയൻ ദർശനങ്ങൾക്ക് പ്രസക്തി വർധിക്കുന്ന സമയത്ത് ഇന്ത്യയിൽ ഗാന്ധിയൻ ദർശനങ്ങൾക്ക് എതിരെയുള്ള ഭരണമാണ് നടക്കുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. ഒ.ഐ.സി.സി ദേശീയ കമ്മിറ്റി നടത്തിയ ഗാന്ധി ജയന്തി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഹിംസയിലും സത്യത്തിലും അടിയുറച്ചുനിന്ന് നടത്തിയ സഹന സമരത്തിലൂടെയാണ് മഹാത്മാഗാന്ധി എല്ലാ വിജയങ്ങളും നേടിയെടുത്തത്. ഇന്ന് രാജ്യത്ത്, പ്രത്യേകിച്ച് ഉത്തർപ്രദേശ് പോലെയുള്ള സംസ്ഥാനങ്ങളിൽ ദലിത് വിഭാഗക്കാർ അനുഭവിക്കുന്ന കഷ്ടതകൾ എല്ലാവർക്കും അറിയാം. കഴിഞ്ഞ ദിവസമാണ് ഹാഥറസിൽ ദലിത് വിഭാഗത്തിൽപെട്ട പെൺകുട്ടി ക്രൂരമായി കൊല്ലപ്പെട്ടത്. ഇതിനെതിരെ പ്രതികരിക്കുവാനും ആ കുടുംബത്തെ കണ്ട് ആശ്വസിപ്പിക്കാനും വേണ്ടി അവിടെ എത്താൻ ശ്രമിച്ച രാഹുൽ ഗാന്ധിയെയും, പ്രിയങ്ക ഗാന്ധിയെയും തടയുകയും ആക്രമിക്കുകയും ചെയ്തത് പൊലീസ് വേഷധാരികളായ ആർ.എസ്.എസുകാരാണ്. അവരാണ് രാജ്യത്ത് ദലിതുകളെയും ആദിവാസികളെയും ന്യുനപക്ഷങ്ങളെയും ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒ.ഐ.സി.സി ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം മുഖ്യപ്രഭാഷണം നടത്തി. ലത്തീഫ് ആയഞ്ചേരി, രവി കണ്ണൂർ, ജവാദ് വക്കം, മാത്യൂസ് വാളക്കുഴി, രവി സോള, മനു മാത്യു, ജോയ് എം.ഡി., ഷാജി തങ്കച്ചൻ, ഇബ്രാഹിം അദ്ഹം, ചെമ്പൻ ജലാൽ, നസിം തൊടിയൂർ, ജി. ശങ്കരപിള്ള, എബ്രഹാം സാമുവേൽ, ജമാൽ കുറ്റികാട്ടിൽ, ജെസ്റ്റിൻ ജേക്കബ്, ഫിറോസ് അറഫ, സുധീപ് ജോസഫ്, സൽമാനുൽ ഫാരിസ്, ബിജേഷ് ബാലൻ, ദിലീപ്, ജലീൽ മുല്ലപ്പള്ളി, ബാനർജി ഗോപിനാഥൻ നായർ, ബ്രൈറ്റ് രാജൻ, വിത്സൻ, സാമുവേൽ മാത്യു, നെൽസൺ വർഗീസ്, ഷെരിഫ് ബംഗ്ലാവിൽ എന്നിവർ സംസാരിച്ചു.ദേശീയ ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം സ്വാഗതവും ബോബി പാറയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.