മനാമ: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മജിയെ തമസ്കരിക്കാനാണ് ഇന്ത്യ ഭരിക്കുന്ന കേന്ദ്ര ഗവണ്മെന്റ് ശ്രമിക്കുന്നത് എന്ന് മുൻ സംസ്ഥാന സാംസ്കാരിക - പ്രവാസികാര്യ വകുപ്പ് മന്ത്രി കെ.സി. ജോസഫ് അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ ബഹ്റൈൻ കേരളീയസമാജത്തിൽ നടത്തിയ ഗാന്ധിജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാഠപുസ്തകങ്ങളിൽനിന്ന് ഗാന്ധിജിയുമായി ബന്ധപ്പെട്ട ഭാഗങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുന്ന ഭരണാധികാരികൾ ഗോദ്സെയെ മഹത്ത്വവത്കരിക്കാൻ ശ്രമിക്കുന്നു. ഗോദ്സെക്ക് വേണ്ടി പൂജാകേന്ദ്രങ്ങൾ ഉണ്ടാക്കുന്നു. ഗാന്ധിജിയെ തള്ളിപ്പറയാൻ പുതിയ വിചാരധാര സൃഷ്ടിക്കുന്നു. നമ്മുടെ നാട്ടിലെ സമാധാനം തകർക്കാൻ നടക്കുന്ന അപകടകരമായ ശ്രമങ്ങളെ മുൻകൂട്ടി കാണാനും അവയെ പ്രതിരോധിക്കാനും ദേശീയപ്രസ്ഥാനമായ കോൺഗ്രസിന് കഴിയണം.
ലോകമെമ്പാടും ഗാന്ധിജിയെ ആദരിക്കുമ്പോൾ, ഗാന്ധിജിയിലേക്ക് മടങ്ങാൻ ഐക്യരാഷ്ട്രസഭയും ലോക സമാധാന സംഘടനകളും തയാറാകുമ്പോൾ ഇന്ത്യയിൽ ഗാന്ധിജിയെ താമസ്കരിക്കുകയാണ്. ഗാന്ധിജിയുടെ ഓർമകൾ പുതിയ തലമുറക്ക് മനസ്സിൽ കെടാവിളക്കായി നിലനിർത്താൻ ലോകമെമ്പാടും ഉള്ള ഗാന്ധിജയന്തി ദിനാഘോഷങ്ങൾമൂലം സാധിക്കട്ടെ എന്നും കെ.സി. ജോസഫ് അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. യോഗത്തിൽ ബഹ്റൈൻ കേരളീയസമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഒ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ ബോബി പാറയിൽ, ഗഫൂർ ഉണ്ണികുളം, സെക്രട്ടറിമാരായ ജവാദ് വക്കം, മനു മാത്യു, ഐ.വൈ.സി ഇന്റർനാഷനൽ ചെയർമാൻ നിസാർ കുന്നത്ത്കുളത്തിങ്കൽ എന്നിവർ സംസാരിച്ചു.
ചെമ്പൻ ജലാൽ, നസിം തൊടിയൂർ, ഷിബു എബ്രഹാം, ഫിറോസ് അറഫ, ഷാജി പൊഴിയൂർ, ശ്രീധർ തേറമ്പിൽ, ജേക്കബ് തേക്ക്തോട്, സിൺസൺ പുലിക്കോട്ടിൽ, മിനി റോയ്, ഷീജ നടരാജൻ, വർഗീസ് മോഡയിൽ, വിഷ്ണു വി, ജെനു കല്ലുംപുറത്ത്, സൈദ്മുഹമ്മദ്, റംഷാദ് അയിലക്കാട്, മുനീർ യു.വി, ജോൺസൻ കല്ലുവിളയിൽ, ജോയ് ചുനക്കര, സിജു പുന്നവേലി, ഗിരീഷ് കാളിയത്ത്, അലക്സ് മഠത്തിൽ, രഞ്ജിത്ത് പടവിൽ, നിജിൽ രമേശ്, ബൈജു ചെന്നിത്തല, സുമേഷ് ആനേരി എന്നിവർ നേതൃത്വം നൽകി. ആഘോഷത്തോടനുബന്ധിച്ച് പായസവിതരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.