ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്​ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്​സാപ്​ നമ്പറിലോ സംശയങ്ങൾ അയക്കാം. ഇ​വി​ടെ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ നി​യ​മോ​പ​ദേ​ശ​മാ​യി ക​ണ​ക്കാ​ക്ക​രു​ത്. വ്യ​ക്​​ത​മാ​യ നി​യ​മോ​പ​ദേ​ശം ല​ഭി​ക്കാ​ൻ ഒ​രു ബ​ഹ്​​റൈ​നി അ​ഭി​ഭാ​ഷ​ക​നെ സ​മീ​പി​ക്ക​ണം.

• എ​ൽ.​എം.​ആ​ർ.​എ ( ലേ​ബ​ർ മാ​ർ​ക്ക​റ്റ് റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി)

എ​ൽ.​എം.​ആ​ർ.​എ ഒ​രു ഏ​കോ​പ​ന അ​തോ​റി​റ്റി​യാ​ണ്. പ​ല വ​കു​പ്പു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ൾ ഭം​ഗി​യാ​യും വേ​ഗ​ത്തി​ലും ചെ​യ്യു​ക​യെ​ന്ന ദൗ​ത്യ​മാ​ണ് എ​ൽ.​എം.​ആ​ർ.​എ നി​ർ​വ​ഹി​ക്കു​ന്ന​ത്. ഒ​രു വി​ദേ​ശ തൊ​ഴി​ലാ​ളി ഇ​വി​ടെ വ​രു​ന്ന​തി​നു​ള്ള തൊ​ഴി​ൽ വി​സ, മെ​ഡി​ക്ക​ൽ അ​പ്പോ​യി​ൻ​മെ​ന്റ്, സി.​പി.​ആ​ർ അ​പ്പോ​യി​ൻ​മെ​ന്റ്, ഇ​വി​ടെ താ​മ​സി​ക്കു​ന്ന​തി​നു​ള്ള വി​സ, തൊ​ഴി​ൽ / താ​മ​സ വി​സ പു​തു​ക്കു​ക, വി​സ റ​ദ്ദു​ചെ​യ്യു​ക, ഒ​രു ​ജോ​ലി​യി​ൽ​നി​ന്ന് മ​റ്റൊ​രു ജോ​ലി​യി​ലേ​ക്ക് മാ​റു​ക തു​ട​ങ്ങി​യ എ​ല്ലാ കാ​ര്യ​ങ്ങ​ളും എ​ൽ.​എം.​ആ​ർ.​എ​യാ​ണ് ചെ​യ്യു​ന്ന​ത്.

തൊ​ഴി​ൽ​ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള സ​ഹാ​യ​വും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് എ​ൽ.​എം.​ആ​ർ.​എ ന​ൽ​കാ​റു​ണ്ട്. ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ വി​സ സം​ബ​ന്ധ​മാ​യ എ​ല്ലാ കാ​ര്യ​ങ്ങ​ളും എ​ൽ.​എം.​ആ​ർ.​എ ത​ന്നെ​യാ​ണ് ചെ​യ്യു​ന്ന​ത്.

• തൊ​ഴി​ൽ നി​യ​മം

തൊ​ഴി​ൽ നി​യ​മം എ​ല്ലാ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ബാ​ധ​ക​മാ​ണ്. ബ​ഹ്റൈ​നി​ക​ൾ​ക്കും വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഒ​രു​പോ​ലെ ബാ​ധ​കം. തൊ​ഴി​ലാ​ളി​യും തൊ​ഴി​ലു​ട​മ​യും ത​മ്മി​ലു​ള്ള വ്യ​വ​സ്ഥ​ക​ളും നി​ബ​ന്ധ​ന​ക​ളു​മാ​ണ് തൊ​ഴി​ൽ നി​യ​മ​ത്തി​ലു​ള്ള​ത്. ഒ​രു തൊ​ഴി​ലാ​ളി​ക്ക് എ​ന്തെ​ല്ലാം ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കും, തൊ​ഴി​ൽ സ​മ​യം, തൊ​ഴി​ലാ​ളി​ക​ളു​ടെ​യും തൊ​ഴി​ലു​ട​മ​യു​ടെ​യും ബാ​ധ്യ​ത​ക​ൾ, അ​വ​കാ​ശ​ങ്ങ​ൾ, തൊ​ഴി​ൽ ക​ഴി​ഞ്ഞു​പോ​കു​മ്പോ​ൾ ല​ഭി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ, തൊ​ഴി​ൽ ക​രാ​റി​ൽ എ​ന്തെ​ല്ലാം കാ​ര്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്ക​ണം തു​ട​ങ്ങി​യ​വ​യാ​ണ് തൊ​ഴി​ൽ നി​യ​മ​ത്തി​ൽ പ്ര​ധാ​ന​മാ​യും പ്ര​തി​പാ​ദി​ച്ചി​രി​ക്കു​ന്ന​ത്.

തൊ​ഴി​ൽ​ത​ർ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ അ​ത് പ​രി​ഹ​രി​ക്കേ​ണ്ട രീ​തി​ക​ൾ, ഏ​ത് കോ​ട​തി​യാ​ണ് അ​ത് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്, എ​ത്ര നാ​ൾ​കൊ​ണ്ട് കേ​സ് തീ​ർ​പ്പാ​ക്ക​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളെ​ല്ലാം തൊ​ഴി​ൽ നി​യ​മ​ത്തി​ലു​ണ്ട്.

• സോ​ഷ്യ​ൽ ഇ​ൻ​ഷു​റ​ൻ​സ്

സോ​ഷ്യ​ൽ ഇ​ൻ​ഷു​റ​ൻ​സ് എ​ന്ന​ത് ഇ​വി​ടെ തൊ​ഴി​ൽ സം​ബ​ന്ധ​മാ​യി എ​ത്തു​ന്ന എ​ല്ലാ വി​ദേ​ശി​ക​ൾ​ക്കും സോ​ഷ്യ​ൽ ഇ​ൻ​ഷു​റ​ൻ​സ് നി​യ​മ​പ്ര​കാ​രം നി​ർ​ബ​ന്ധ​മാ​യി ല​ഭി​ക്കു​ന്ന ഇ​ൻ​ഷു​റ​ൻ​സ് സം​ര​ക്ഷ​ണ​മാ​ണ്.

തൊ​ഴി​ലാ​ളി​ക്ക് തൊ​ഴി​ൽ​സ്ഥ​ല​ത്തും തൊ​ഴി​ലി​ട​ങ്ങ​ളി​ലു​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ​ക്ക് സോ​ഷ്യ​ൽ ഇ​ൻ​ഷു​റ​ൻ​സി​ന്റെ പ​രി​ര​ക്ഷ ല​ഭി​ക്കും. ഈ ​വ​ർ​ഷം മു​ത​ൽ ജോ​ലി ക​ഴി​ഞ്ഞ് പി​രി​ഞ്ഞു​പോ​കു​മ്പോ​ൾ ല​ഭി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ, അ​താ​യ​ത് ലീ​വി​ങ് ഇ​ൻ​ഡ​മി​നി​റ്റി, സോ​ഷ്യ​ൽ ഇ​ൻ​ഷു​റ​ൻ​സ് വ​ഴി​യാ​യി​രി​ക്കും ല​ഭി​ക്കു​ക. ഇ​തി​ന്റെ പൂ​ർ​ണ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ല. ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സോ​ഷ്യ​ൽ ഇ​ൻ​ഷു​റ​ൻ​സ് ഇ​തു​വ​രെ ബാ​ധ​ക​മാ​ക്കി​യി​ട്ടി​ല്ല.

• ഇ​മി​ഗ്ര​ന്റ് ഡ​യ​റ​ക്ട​റേ​റ്റ്

വി​സ സം​ബ​ന്ധ​മാ​യ​തും എ​ൽ.​എം.​ആ​ർ.​എ ചെ​യ്യാ​ത്ത​തു​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് ഇ​മി​ഗ്ര​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് ചെ​യ്യു​ന്ന​ത്. അ​താ​യ​ത് ഇ​ൻ​വെ​സ്റേ​റ​ഴ്സ്, റി​ട്ട​യ​ർ​മെ​ന്റ്, ഗോ​ൾ​ഡ​ൻ, ബി​സി​ന​സ്, ടൂ​റി​സ്റ്റ് വി​സ എ​ന്നി​വ​യെ​ല്ലാം.


Tags:    
News Summary - Rules that foreign investors should be aware of

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.