മനാമ: റഷ്യ, ബഹ്റൈൻ സംയുക്ത സംരംഭമായി ബഹിരാകാശത്തേക്ക് അടുത്തവർഷം യാത്രികരെ കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾ ഉൗർജിതമാണെണ് റഷ്യൻ ഫെഡറൽ സ്പെയിസ് ഏജൻസി ഉപമേധാവിയായ സെർജി സാവെലിയ് പറഞ്ഞു. സെർജി സാവെലിയും റഷ്യയിലെ ബഹ്റൈൻ അംബാസഡർ അഹ്മദ് അബ്ദുൽറഹുമാൻ അൽ സാലെഹും തമ്മിലുള്ള കൂടികാഴ്ചയിലായിരുന്നു ഇൗ സുപ്രധാന വെളിപ്പെടുത്തൽ. മോസ്കോയിലെ റഷ്യൻ സ്പെയ്സ് ഇൻസ്റ്റിറ്റ്യൂട്ടിെൻറ നേതൃത്വത്തിലാണ് ഇതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഇതിനുള്ള യോഗ്യത നേടിയ ബഹ്റൈൻ പൗരൻമാർക്കായി ഇൻസ്റ്റിറ്റ്യുട്ടിൽ വിവിധ പരിശീലന പരിപാടികൾ ആരംഭിച്ചിട്ടുണ്ട്. നവംബർ മാസത്തിൽ നടക്കുന്ന ബഹ്റൈൻ ഇൻറർനാഷണൽ എയർഷോയിൽ റഷ്യൻ പങ്കാളിത്തം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യൻ ഫെഡറൽ സ്പെയിസ് ഏജൻസിയും ബഹ്റൈനിലെ നാഷണൽ സ്പേസ് സയൻസ് ഏജൻസിയുമായി ഇതുമായി ബന്ധപ്പെട്ട് ഒരു ധാരണാപത്രത്തിൽ ഒപ്പുവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബഹ്റൈൻ നൽകുന്ന പിന്തുണക്കും സഹകരണത്തിനും റഷ്യന് ഫെഡറേഷനു വേണ്ടി സെർജി സാവെലിയ് നന്ദി പ്രകടിപ്പിച്ചു. ബഹിരാകാശരംഗത്തെ റഷ്യൻ^ബഹ്റൈൻ സഹകരണത്തിൽ റഷ്യൻ ഫെഡറൽ സ്പെയിസ് ഏജൻസി ഉപമേധാവിയായ സെർജി സാവെലിയ് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയെയും റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുട്ടിനെയും അഭിനന്ദിക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ബഹ്റൈൻ അംബാസഡർ അഹ്മദ് അബ്ദുൽറഹുമാൻ അൽ സാലെഹ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.