റയ്യാൻ സ്റ്റഡി സെന്റർ നടത്തിയ സ്പോർട്സ് ഫെസ്റ്റ് 2024
മനാമ: റയ്യാൻ സ്റ്റഡി സെന്റർ നടത്തിയ സ്പോർട്സ് ഫെസ്റ്റ് 2024ന് ആവേശകരമായ പര്യവസാനം. ഒട്ടുമിക്ക മത്സരങ്ങളിലും ഗോൾഡ് മെഡൽ കരസ്ഥമാക്കി ബിർഷാദ് അബ്ദുൽ ഗനി നേതൃത്വം നൽകിയ ‘മഞ്ഞപ്പട’ ചാമ്പ്യൻഷിപ് നേടിയപ്പോൾ തൊട്ടടുത്ത പോയന്റുമായി സമീർ റിഫയുടെ ‘പച്ചപ്പട’ റണ്ണർഅപ്പുമായി. ഉസ്മാൻ ഈസ ടൗൺ നയിച്ച ‘ചെമ്പട’യും ബിനു ഇസ്മായിൽ നയിച്ച ‘നീലപ്പട’യും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി.റയ്യാൻ മനാമ, അൽ ഹിദായ ഹിദ്ദ്, അൽ ഇഹ്സാൻ ഈസ ടൗൺ എന്നീ മദ്റസകളിൽനിന്നായി കുട്ടികളും അവരുടെ രക്ഷിതാക്കളും അനുഭാവികളും കായിക മാമാങ്കത്തിൽ പങ്കെടുത്തു.
അൽ മന്നായി സെന്റർ സയന്റിഫിക് മേധാവി ഡോ. സഅദുല്ല അൽ മുഹമ്മദി മുഖ്യാതിഥിയായിരുന്നു. യാക്കൂബ് ഈസ, രിസാലുദ്ദീൻ മീത്തൽ മാളികണ്ടി, ഹംസ അമേത്ത്, അബ്ദുൽ ഗഫൂർ പാടൂർ, അബ്ദുല്ല സി.കെ എന്നിവർ ചേർന്ന് അതിഥികളെ സ്വീകരിച്ചു. തൗസീഫിന്റെ കുറ്റമറ്റ ഗെയിം പ്ലാനിങ്ങിലൂടെ രാവിലെ എട്ടിന് തുടങ്ങിയ കായികമത്സരങ്ങൾ വൈകീട്ട് ആറിന് സമാപിച്ചു. റയ്യാൻ സെന്റർ ചെയർമാൻ അബ്ദു റസാഖ് വി.പിയും വിവിധ നേതാക്കളും രക്ഷിതാക്കളും ചേർന്ന് വിജയികൾക്കുള്ള ചാമ്പ്യൻഷിപ്പും മെഡലുകളും സമ്മാനിച്ചു. കൺവീനർ അബ്ദുൽ സലാം, ടീം റയ്യാൻ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.