മനാമ: മണ്ണിനെ സംരക്ഷിക്കുക എന്ന ദൗത്യവുമായി ഇഷ ഫൗണ്ടേഷൻ സ്ഥാപകൻ സദ്ഗുരു ബഹ്റൈനിൽ എത്തുന്നു. സദ്ഗുരു ആരംഭിച്ച സേവ് സോയിൽ മൂവ്മെന്‍റ് ലണ്ടനിൽനിന്ന് ഇന്ത്യയുടെ തെക്കേ അറ്റത്തേക്ക് നടത്തുന്ന 'മണ്ണ് സംരക്ഷണ യാത്ര'യുടെ ഭാഗമായാണ് മേയ് 14, 15 തീയതികളിൽ ബഹ്റൈൻ സന്ദർശിക്കുന്നത്. മോട്ടോർസൈക്കിളിൽ 27 രാജ്യങ്ങളിലൂടെ 30,000 കിലോമീറ്റർ പിന്നിടുന്നതാണ് 100 ദിവസത്തെ യാത്ര.
ലോകമെങ്ങുമുള്ള മനുഷ്യരെ കോർത്തിണക്കി മണ്ണ് സംരക്ഷണ ദൗത്യത്തിൽ പങ്കാളികളാക്കുകയാണ് യാത്രയുടെ ലക്ഷ്യം. സന്ദർശനത്തോടനുബന്ധിച്ച് സാംസ്കാരിക മന്ത്രാലയവുമായി സഹകരിച്ച് മനാമയിലെ ബഹ്റൈൻ നാഷനൽ മ്യൂസിയത്തിൽ നടക്കുന്ന പരിപാടിയിൽ 5000 പേരുടെ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. മേയ് 15ന് വൈകീട്ട് എട്ടിന് ആരംഭിക്കുന്ന പരിപാടിയിൽ സെലിബ്രിറ്റികൾ, ഇൻഫ്ലുവൻസർമാർ, വിശിഷ്ടാതിഥികൾ തുടങ്ങിയവർ സന്നിഹിതരായിരിക്കും. പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് www.savesoil.org/manama എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.