മനാമ: 'തിരു നബി: സഹിഷ്ണുതയുടെ മാതൃക' എന്ന ശീർഷകത്തിൽ െഎ.സി.എഫ് സൽമാബാദ് സെൻട്രൽ സംഘടിപ്പിച്ച മീലാദ് സമ്മേളനം സമാപിച്ചു.
പ്രഭാത മൗലിദ് സദസ്സിന് അബ്ദുസ്സലാം മുസ്‌ലിയാർ കോട്ടക്കൽ, അബ്ദു റഹീം സഖാഫി വരവൂർ, ഹംസ ഖാലിദ് സഖാഫി, ഷഫീഖ് മുസ്‌ലിയാർ, നവാസ് ഹിഷാമി തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് നടന്ന മീലാദ് സമ്മേളനത്തിൽ ഉമർ ഹാജി മുള്ളൂർക്കര അധ്യക്ഷത വഹിച്ചു.
അബ്ദുൽ അസീസ് നിസാമി കാമിൽ സഖാഫി മുഖ്യപ്രഭാഷണം നടത്തി. 550 പേർക്ക് ഭക്ഷണം വിതരണം ചെയ്തു.
മദ്റസ വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി. പൊതുപരീക്ഷയിലും സെൻട്രൽ തല ക്രാഫ്റ്റ് ഇന്നവേഷൻ ഹണ്ടിലും ഹദിയ പരീക്ഷയിലും ഉന്നത വിജയം കൈവരിച്ചവർക്കുള്ള പുരസ്കാര സമർപ്പണവും അനുമോദനവും സമാപനവേദിയിൽ നടന്നു. ഹംസ ഖാലിദ് സഖാഫി പുകയൂർ സ്വാഗതവും അബ്ദുല്ല രണ്ടത്താണി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.