കേ​ര​ളീ​യ സ​മാ​ജം ഫി​ലിം ക്ല​ബ് ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ച​ല​ച്ചി​ത്ര പ്ര​ദ​ർ​ശ​ന​ പരിപാടിയിൽനിന്ന്

സ​മാ​ജം ഫി​ലിം ക്ല​ബ് ച​ല​ച്ചി​ത്ര പ്ര​ദ​ർ​ശ​ന​വും പ്ര​ശ്നോ​ത്ത​രി​യും സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: കേ​ര​ളീ​യ സ​മാ​ജം ഫി​ലിം ക്ല​ബി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മൂ​വി ഓ​ഫ് ദി ​മ​ന്ത്‌ ച​ല​ച്ചി​ത്ര പ്ര​ദ​ർ​ശ​ന​വും പ്ര​ശ്നോ​ത്ത​രി​യും സം​ഘ​ടി​പ്പി​ച്ചു. സ​മാ​ജം ബാ​ബു​രാ​ജ​ൻ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​ശ​സ്ത ഹോ​ളി​വു​ഡ് ച​ല​ച്ചി​ത്ര​മാ​യ ‘ദി ​ഷോ​ഷാ​ങ്ക് റി​ഡം​ഷ​ന്റെ’ പ്ര​ദ​ർ​ശ​ന​വും തു​ട​ർ​ന്ന് ച​ല​ച്ചി​ത്ര പ്ര​ശ്നോ​ത്ത​രി​യും ന​ട​ന്നു. സ്റ്റീ​ഫ​ൻ കി​ങ്ങി​ന്റെ ‘റീ​റ്റ ഹേ​വ​ർ​ത്ത് ആ​ൻ​ഡ് ഷോ​ഷാ​ങ്ക് റി​ഡം​പ്ഷ​ൻ’ എ​ന്ന നോ​വ​ലി​ന്റെ ച​ല​ച്ചി​ത്ര ആ​ഖ്യാ​ന​മാ​യ ഫ്രാ​ങ്ക് ഡാ​റാ​ബോ​ണ്ട് സം​വി​ധാ​നം ചെ​യ്ത് ടിം ​റോ​ബി​ൻ​സ് നാ​യ​ക​നാ​യി 1994ൽ ​പു​റ​ത്തി​റ​ങ്ങി​യ ദി ​ഷോ​ഷാ​ങ്ക് റി​ഡം​പ്ഷ​ൻ ഹോ​ളി​വു​ഡി​ലെ ഏ​റ്റ​വും മി​ക​ച്ച സി​നി​മ​ക​ളി​ലൊ​ന്നാ​ണ്.

ച​ല​ച്ചി​ത്ര പ്രേ​മി​ക​ൾ​ക്കാ​യി ലോ​കോ​ത്ത​ര ക്ലാ​സി​ക്‌ ചി​ത്ര​ങ്ങ​ളെ കാ​ണു​വാ​നും അ​തി​നെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ പ​ഠി​ക്കു​വാ​നും ച​ർ​ച്ച​ക​ൾ ന​ട​ത്തു​വാ​നും ഫി​ലിം ക്ല​ബ് ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കേ​ര​ളീ​യ സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സ​മാ​ജം ആ​ക്ടി​ങ് പ്ര​സി​ഡ​ന്റും ഫി​ലിം ക്ല​ബി​ന്റെ കോ​ഓ​ഡി​നേ​റ്റ​റു​മാ​യ ദി​ലീ​ഷ്‌​കു​മാ​ർ ഫി​ലിം ക്ല​ബി​ന്റെ വ​രും​കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഹ്ര​സ്വ​ചി​ത്ര തി​ര​ക്ക​ഥ ര​ച​ന മ​ത്സ​ര​ത്തെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. 15 മി​നി​റ്റി​ൽ ക​വി​യാ​തെ​യു​ള്ള ഹ്ര​സ്വ​ചി​ത്ര​ങ്ങ​ൾ​ക്കാ​യു​ള്ള ര​ച​ന​ക​ളാ​ണ് മ​ത്സ​ര​ത്തി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ക.

ച​ല​ച്ചി​ത്ര പ്ര​ശ്നോ​ത്ത​രി​യി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​യ മു​ക്താ സി​നി​മാ​സ് മൂ​വി ടി​ക്ക​റ്റു​ക​ൾ സ​മ്മാ​ന​മാ​യി ന​ൽ​കി. അ​നീ​ഷ് നി​ർ​മ​ല​ൻ അ​വ​താ​ര​ക​നാ​യ പ​രി​പാ​ടി​യി​ൽ ഐ ​പോ​യ​ന്റ് എ​പ്സ​ൺ ചി​ത്ര​പ്ര​ദ​ർ​ശ​ന​ത്തി​നാ​യു​ള്ള സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കി. ഫി​ലിം ക്ല​ബ് ക​ൺ​വീ​ന​ർ അ​രു​ൺ ആ​ർ. പി​ള്ള ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി, ജോ. ​ക​ൺ​വീ​ന​ർ അ​ഭി​ലാ​ഷ് വെ​ള്ളു​ക്കാ​യ്, സൂ​ര്യ പ്ര​കാ​ശ്, അ​ജ​യ് പി.​നാ​യ​ർ തു​ട​ങ്ങി മ​റ്റു ഫി​ലിം ക്ല​ബ് അം​ഗ​ങ്ങ​ളും പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Samajam Film Club organized film screening and question and answer session.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.