മനാമ: പുതിയ യാത്രാനിയന്ത്രണങ്ങളെ തുടർന്ന് ബഹ്റൈനിൽ കുടുങ്ങിയവരുടെ പ്രശ്ന പരിഹാരത്തിന് ഇടപെടലുകൾ സജീവം. ഇന്ത്യൻ എംബസിയും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
സൗദിയിലേക്ക് പോകാൻ എത്തിയ മലയാളികൾ ഉൾപ്പെടെ ആയിരത്തോളം ഇന്ത്യക്കാരാണ് ബഹ്റൈനിൽ കുടുങ്ങിയത്. കിങ് ഫഹദ് കോസ്വേ വഴി പോകണമെങ്കിൽ കോവിഡ് വാക്സിൻ സ്വീകരിച്ചിരിക്കണം എന്ന പുതിയ നിബന്ധനയാണ് ഇവർക്ക് തിരിച്ചടിയായത്.പലരും 14 ദിവസത്തെ വിസയിലാണ് ബഹ്റൈനിൽ എത്തിയിരിക്കുന്നത്. വിസ നീട്ടാൻ, ഹോട്ടൽ താമസം, ഭക്ഷണം എന്നിവക്കും അധിക തുക കൂടി കണ്ടെത്തേണ്ട സ്ഥിയിലാണ് ഇവർ. നിശ്ചിത താമസ കാലാവധി കഴിഞ്ഞാൽ ഒഴിയണമെന്ന് ഹോട്ടൽ അധികൃതർ പറഞ്ഞതും ഇവരുടെ തുടർ താമസം അനിശ്ചിതത്വത്തിലാക്കുന്നു.
വാക്സിൻ എടുക്കാത്തവർക്ക് വിമാനമാർഗം സൗദിയിലേക്ക് പോകുന്നതിന് തടസ്സമില്ലെങ്കിലും ഉയർന്ന നിരക്ക് പലർക്കും താങ്ങാൻ കഴിയുന്നതല്ല. ബഹ്റൈനിൽനിന്ന് സൗദിയിലേക്ക് ചില ട്രാവൽ ഏജൻസികൾ ചാർേട്ടഡ് വിമാനങ്ങളിൽ യാത്രാ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. ക്വാറൻറീനും വിമാന ടിക്കറ്റും ഉൾപ്പെടെ 550 ദീനാർ മുതൽ നിരക്ക് ഇൗടാക്കുന്നവരുണ്ട്. ചുരുക്കത്തിൽ നാട്ടിൽനിന്ന് സൗദിയിൽ എത്തണമെങ്കിൽ രണ്ടര ലക്ഷം രൂപയോളമാണ് ഇവർക്ക് ചെലവഴിക്കേണ്ടി വരുന്നത്. ചെറിയ ശമ്പളത്തിന് ജോലിചെയ്യുന്നവർക്ക് മാസങ്ങൾ ജോലി ചെയ്താൽ ലഭിക്കുന്ന തുകയാണ് യാത്രച്ചെലവിന് മാത്രം ചെലവഴിക്കേണ്ടി വന്നത്. പ്രശ്നത്തിൽ ഇടപെടണമെന്ന് അഭ്യർഥിച്ച് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളേങ്കാവൻ ബഹ്റൈനിലെയും സൗദി അറേബ്യയിലെയും ഇന്ത്യൻ അംബാസഡർമാർക്ക് കത്തയച്ചിട്ടുണ്ട്.
ബഹ്റൈനിൽ കുടുങ്ങിക്കിടക്കുന്നവരുടെ വിഷയം ശ്രദ്ധയിൽപെട്ടതായും ഇക്കാര്യത്തിൽ തുടർനടപടികൾക്ക് ശ്രമിക്കുന്നുണ്ടെന്നും ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ ഗൾഫ് മാധ്യമത്തോട് പറഞ്ഞു. കോസ്വേ വഴി പോകാൻ സൗദി സർക്കാറിെൻറ ഭാഗത്തുനിന്നാണ് ഇവർക്ക് ഇളവ് ലഭിക്കേണ്ടത്. സൗദിയിലെ ഇന്ത്യൻ അംബാസഡറുമായി ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. യാത്രക്കാരുടെ സഹായത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ പ്രവാസി സംഘടനകളും ഇവരുടെ വിഷയത്തിൽ അധികൃതരുടെ ഇടപെടൽ ആവശ്യപ്പെട്ട് രംഗത്തെത്തി. പ്രശ്ന പരിഹാരത്തിന് അടിയന്തര ഇടപെടൽ നടത്തണമെന്നഭ്യർഥിച്ച് ലോക കേരള സഭാ അംഗവും ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറുമായ പി.വി. രാധാകൃഷ്ണ പിള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർക്ക് നിവേദനം അയച്ചു. കുടുങ്ങിക്കിടക്കുന്നവരുെട വിശദാംശങ്ങൾ ശേഖരിക്കാൻ സമാജം ശ്രമം നടത്തുന്നുണ്ടെന്ന് അദ്ദേഹം ഗൾഫ് മാധ്യമത്തോട് പറഞ്ഞു. ഇവർക്ക് 17251878 എന്ന നമ്പറിൽ സമാജം ഒാഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഇവർക്ക് ഭക്ഷണം ഉൾപ്പെടെ അത്യാവശ്യ കാര്യങ്ങൾ ചെയ്തുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.ബഹ്റൈനിൽ കുടുങ്ങിക്കിടക്കുന്നവരുടെ വിഷയത്തിൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (െഎ.സി.ആർ.എഫ്) ചെയർമാൻ അരുൾദാസ് തോമസ് പറഞ്ഞു. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയം കേരള സർക്കാറിെൻറയും നോർക്കയുടെയും ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്ന് പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ പറഞ്ഞു.
അതേസമയം, സൗദിയിലേക്കുള്ള യാത്രക്കാരെ കൊണ്ടുവന്ന ട്രാവൽ ഏജൻസികൾക്കാണ് അവരെ സംരക്ഷിക്കുന്നതിനുള്ള മുഖ്യ ഉത്തരവാദിത്തമെന്ന് സാമൂഹിക പ്രവർത്തകർ വ്യക്തമാക്കി. ചിലർ അമിതമായ നിരക്ക് ഇൗടാക്കിയാണ് യാത്രക്കാരെ കൊണ്ടുവന്നതെന്ന പരാതി ഇവർ വിവിധ വാട്സ്ആപ് ഗ്രൂപ്പുകളിൽ ഉന്നയിച്ചിട്ടുണ്ട്. ഒമ്പത് ദീനാറിെൻറ വിസക്ക് 100 ദീനാറിൽ അധികം ഇൗടാക്കിയവരുമുണ്ട്. എന്നാൽ, ന്യായമായ തുക മാത്രം ഇൗടാക്കിയാണ് മറ്റ് ചിലർ യാത്രക്കാരെ കൊണ്ടുവന്നത്. യാത്ര മുടങ്ങിയവരെ ഏജൻറുമാർ കൈയൊഴിയുന്നുണ്ടോ എന്ന് സാമൂഹിക പ്രവർത്തകർ നിരീക്ഷിക്കണമെന്ന പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ പറഞ്ഞു.
ശനിയാഴ്ചയും യാത്രക്കാരെ കൊണ്ടുവരാൻ ശ്രമമുണ്ടായി. ചാർേട്ടഡ് വിമാനത്തിൽ യാത്രക്കാരെ കൊണ്ടുവരാനാണ് ഒരു സ്വകാര്യ ഏജൻസി ശ്രമിച്ചത്. എന്നാൽ, പലഭാഗത്തുനിന്നും പ്രതിഷേധം ഉയർന്നതോടെ ഇൗ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. യാത്രക്കാരിൽനിന്ന് ഇൗടാക്കിയ തുക മടക്കിനൽകുമെങ്കിലും 8000 രൂപ കുറക്കുമെന്നാണ് അറിയിച്ചിരുന്നത്. വിസ ഫീസ്, സർവിസ് ചാർജ് എന്നീ ഇനങ്ങളിലാണ് ഇൗ തുക ഇൗടാക്കുന്നതത്രേ. ഇതിനെതിരെ യാത്രക്കാർ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
മനാമ: ബഹ്റൈനിൽ കുടുങ്ങിയ സൗദിയാത്രക്കാരെ സഹായിക്കാൻ ഇടപെടൽതേടി കെ.എം.സി.സി സ്റ്റേറ്റ് കമ്മിറ്റി ഇന്ത്യൻ അംബാസഡർക്ക് നിവേദനം നൽകി. ഇന്ത്യയിലെ എം.പിമാരുടെ ശ്രദ്ധയിലും ഇൗ വിഷയം കൊണ്ടുവന്നിട്ടുണ്ട്. ഇവരുടെ സഹായത്തിന് െഎ.സി.ആർ.എഫുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയാറാണെന്നും സ്റ്റേറ്റ് പ്രസിഡൻറ് ഹബീബ് റഹ്മാനും ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലും അറിയിച്ചു.
ഭക്ഷണം ഇല്ലാത്തതിെൻറ പേരിൽ ആർക്കും പ്രയാസം നേരിടേണ്ടിവരില്ല. ഇതിനുള്ള സഹായം കെ.എം.സി.സി നൽകും. ഇവിടെ കുടുങ്ങിക്കിടക്കുന്നവരുടെ വിവരശേഖരണം നടത്തുന്നതിനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.