Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിൽ കുടുങ്ങിയ...

ബഹ്​റൈനിൽ കുടുങ്ങിയ സൗദി യാത്രക്കാർ : എങ്ങും ആശങ്ക; പ്രശ്​നപരിഹാരത്തിന്​ ഇടപെടൽ സജീവം

text_fields
bookmark_border
ബഹ്​റൈനിൽ കുടുങ്ങിയ സൗദി യാത്രക്കാർ : എങ്ങും ആശങ്ക; പ്രശ്​നപരിഹാരത്തിന്​ ഇടപെടൽ സജീവം
cancel

മനാമ: പുതിയ യാത്രാനിയന്ത്രണങ്ങളെ തുടർന്ന്​ ബഹ്റൈനിൽ കുടുങ്ങിയവരുടെ പ്രശ്​ന പരിഹാരത്തിന്​ ഇടപെടലുകൾ സജീവം. ഇന്ത്യൻ എംബസിയും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്​.

സൗദിയിലേക്ക്​ പോകാൻ എത്തിയ മലയാളികൾ ഉൾപ്പെടെ ആയിരത്തോളം ഇന്ത്യക്കാരാണ്​ ബഹ്​റൈനിൽ കുടുങ്ങിയത്​. കിങ്​ ഫഹദ്​ കോസ്​വേ വഴി പോകണമെങ്കിൽ കോവിഡ്​ വാക്​സിൻ സ്വീകരിച്ചിരിക്കണം എന്ന പുതിയ നിബന്ധനയാണ്​ ഇവർക്ക്​ തിരിച്ചടിയായത്​.പലരും 14 ദിവസത്തെ വിസയിലാണ്​ ബഹ്​റൈനിൽ എത്തിയിരിക്കുന്നത്​. വിസ നീട്ടാൻ, ഹോട്ടൽ താമസം, ഭക്ഷണം എന്നിവക്കും​ അധിക തുക കൂടി കണ്ടെത്തേണ്ട സ്​ഥിയിലാണ്​ ഇവർ. നിശ്ചിത താമസ കാലാവധി കഴിഞ്ഞാൽ ഒഴിയണമെന്ന്​ ഹോട്ടൽ അധികൃതർ പറഞ്ഞതും ഇവരുടെ തുടർ താമസം അനിശ്ചിതത്വത്തിലാക്കുന്നു.

താങ്ങാൻ കഴിയാത്ത നിരക്ക്​

വാക്​സിൻ എടുക്കാത്തവർക്ക്​ വിമാനമാർഗം സൗദിയിലേക്ക്​ പോകുന്നതിന്​ തടസ്സമില്ലെങ്കിലും ഉയർന്ന നിരക്ക്​ പലർക്കും താങ്ങാൻ കഴിയുന്നതല്ല. ബഹ്​റൈനിൽനിന്ന്​ സൗദിയിലേക്ക്​ ചില ട്രാവൽ ഏജൻസികൾ ചാർ​േട്ടഡ്​ വിമാനങ്ങളിൽ യാത്രാ പാക്കേജ്​ പ്രഖ്യാപിച്ചിട്ടുണ്ട്​. ക്വാറൻറീനും വിമാന ടിക്കറ്റും ഉൾപ്പെടെ 550 ദീനാർ മുതൽ​ നിരക്ക്​ ഇൗടാക്കുന്നവരുണ്ട്​​. ചുരുക്കത്തിൽ നാട്ടിൽനിന്ന്​ സൗദിയിൽ എത്തണമെങ്കിൽ രണ്ടര ലക്ഷം രൂപയോളമാണ്​ ഇവർക്ക്​ ചെലവഴിക്കേണ്ടി വരുന്നത്​. ചെറിയ ശമ്പളത്തിന്​ ജോലിചെയ്യുന്നവർക്ക്​ മാസങ്ങൾ ജോലി ചെയ്​താൽ ലഭിക്കുന്ന തുകയാണ്​ യാത്രച്ചെലവിന്​ മാത്രം ചെലവഴിക്കേണ്ടി വന്നത്​. പ്രശ്​നത്തിൽ ഇടപെടണമെന്ന്​ അഭ്യർഥിച്ച്​ നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇള​േങ്കാവൻ ബഹ്​റൈനിലെയും സൗദി അറേബ്യയിലെയും ഇന്ത്യൻ അംബാസഡർമാർക്ക്​ കത്തയച്ചിട്ടുണ്ട്​.

പരിഹാരത്തിന്​ ശ്രമം തുടങ്ങി –ഇന്ത്യൻ അംബാസഡർ

ബഹ്​റൈനിൽ കുടുങ്ങിക്കിടക്കുന്നവരുടെ വിഷയം ശ്രദ്ധയിൽപെട്ടതായും ഇക്കാര്യത്തിൽ തുടർനടപടികൾക്ക്​ ശ്രമിക്കുന്നുണ്ടെന്നും ഇന്ത്യൻ അംബാസഡർ പീയൂഷ്​ ശ്രീവാസ്​തവ ഗൾഫ്​ മാധ്യമത്തോട്​ പറഞ്ഞു. കോസ്​വേ വഴി പോകാൻ സൗദി സർക്കാറി​െൻറ ഭാഗത്തുനിന്നാണ്​ ഇവർക്ക്​ ഇളവ്​ ലഭിക്കേണ്ടത്​. സൗദിയിലെ ഇന്ത്യൻ അംബാസഡറുമായി ഇക്കാര്യത്തെക്കുറിച്ച്​ സംസാരിച്ചിട്ടുണ്ട്​. യാത്രക്കാരുടെ സഹായത്തിന്​ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ പ്രവാസി സംഘടനകളും ഇവരുടെ വിഷയത്തിൽ അധികൃതരുടെ ഇടപെടൽ ആവശ്യപ്പെട്ട്​ രംഗത്തെത്തി. പ്രശ്​ന പരിഹാരത്തിന്​ അടിയന്തര ഇടപെടൽ നടത്തണമെന്നഭ്യർഥിച്ച്​ ലോക കേരള സഭാ അംഗവും ബഹ്​റൈൻ കേരളീയ സമാജം ​പ്രസിഡൻറുമായ പി.വി. രാധാകൃഷ്​ണ പിള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർക്ക്​ നിവേദനം അയച്ചു. കുടുങ്ങിക്കിടക്കുന്നവരു​െട വിശദാംശങ്ങൾ ശേഖരിക്കാൻ സമാജം ശ്രമം നടത്തുന്നു​ണ്ടെന്ന്​ അദ്ദേഹം ഗൾഫ്​ മാധ്യമത്തോട്​ പറഞ്ഞു. ഇവർക്ക്​ 17251878 എന്ന നമ്പറിൽ സമാജം ഒാഫീസുമായി ബന്ധപ്പെടാവുന്നതാണ്​. ഇവർക്ക്​ ഭക്ഷണം ഉൾപ്പെടെ അത്യാവശ്യ കാര്യങ്ങൾ ചെയ്​തുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.ബഹ്​റൈനിൽ കുടുങ്ങിക്കിടക്കുന്നവരുടെ വിഷയത്തിൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന്​ ഇന്ത്യൻ കമ്യൂണിറ്റി റിലീഫ്​ ഫണ്ട്​ (​െഎ.സി.ആർ.എഫ്​) ചെയർമാൻ അരുൾദാസ്​ തോമസ്​ പറഞ്ഞു. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട്​ തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയം കേരള സർക്കാറി​െൻറയും നോർക്കയുടെയും ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്ന്​ പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ പറഞ്ഞു.

ട്രാവൽ ഏജൻസികൾക്കും ഉത്തരവാദിത്തം

അതേസമയം, സൗദിയിലേക്കുള്ള യാത്രക്കാരെ കൊണ്ടുവന്ന ട്രാവൽ ഏജൻസികൾക്കാണ്​ അവരെ സംരക്ഷിക്കുന്നതിനുള്ള മുഖ്യ ഉത്തരവാദിത്തമെന്ന്​ സാമൂഹിക പ്രവർത്തകർ വ്യക്​തമാക്കി. ചിലർ അമിതമായ നിരക്ക്​ ഇൗടാക്കിയാണ്​ യാത്രക്കാരെ കൊണ്ടുവന്നതെന്ന പരാതി ഇവർ വിവിധ വാട്​സ്​ആപ്​ ഗ്രൂപ്പുകളിൽ ഉന്നയിച്ചിട്ടുണ്ട്​. ഒമ്പത്​ ദീനാറി​െൻറ വിസക്ക്​ 100 ദീനാറിൽ അധികം ഇൗടാക്കിയവരുമുണ്ട്​. എന്നാൽ, ന്യായമായ തുക മാത്രം ഇൗടാക്കിയാണ്​ മറ്റ്​ ചിലർ യാത്രക്കാരെ കൊണ്ടുവന്നത്​. യാത്ര മുടങ്ങിയവരെ ഏജൻറുമാർ കൈയൊഴിയുന്നുണ്ടോ എന്ന്​ സാമൂഹിക പ്രവർത്തകർ നിരീക്ഷിക്കണമെന്ന പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ പറഞ്ഞു.

ഇന്നലെയും യാത്രക്കാരെ കൊണ്ടുവരാൻ ശ്രമം

ശനിയാഴ്​ചയും യാത്രക്കാരെ കൊണ്ടുവരാൻ ​ശ്രമമുണ്ടായി. ചാർ​േട്ടഡ്​ വിമാനത്തിൽ യാത്രക്കാരെ കൊണ്ടുവരാനാണ്​ ഒരു സ്വകാര്യ ഏജൻസി ​ശ്രമിച്ചത്​. എന്നാൽ, പലഭാഗത്തുനിന്നും പ്രതിഷേധം ഉയർന്നതോടെ ഇൗ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. യാത്രക്കാരിൽനിന്ന്​ ഇൗടാക്കിയ തുക മടക്കിനൽകുമെങ്കിലും 8000 രൂപ കുറക്കുമെന്നാണ്​ അറിയിച്ചിരുന്നത്​. വിസ ഫീസ്​, സർവിസ്​ ചാർജ്​ എന്നീ ഇനങ്ങളിലാണ്​ ഇൗ തുക ഇൗടാക്കുന്നതത്രേ. ഇതിനെതിരെ യാത്രക്കാർ പ്രതിഷേധം അറിയിച്ചിട്ടുണ്ട്​.

അധികൃതരുടെ ഇടപെടൽതേടി കെ.എം.സി.സി

മനാമ: ബഹ്​റൈനിൽ കുടുങ്ങിയ സൗദിയാത്രക്കാരെ സഹായിക്കാൻ ഇടപെടൽതേടി കെ.എം.സി.സി സ്​റ്റേറ്റ്​ കമ്മിറ്റി ഇന്ത്യൻ അംബാസഡർക്ക്​ നിവേദനം നൽകി. ഇന്ത്യയിലെ എം.പിമാരുടെ ശ്രദ്ധയിലും ഇൗ വിഷയം കൊണ്ടുവന്നിട്ടുണ്ട്​. ​ഇവരുടെ സഹായത്തിന്​ ​െഎ.സി.ആർ.എഫുമായി സഹകരിച്ച്​ പ്രവർത്തിക്കാൻ തയാറാണെന്നും സ്​റ്റേറ്റ്​ പ്രസിഡൻറ്​ ഹബീബ്​ റഹ്​മാനും ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലും അറിയിച്ചു.

ഭക്ഷണം ഇല്ലാത്തതി​െൻറ പേരിൽ ആർക്കും പ്രയാസം നേരിടേണ്ടിവരില്ല. ഇതിനുള്ള സഹായം കെ.എം.സി.സി നൽകും. ഇവിടെ കുടുങ്ങിക്കിടക്കുന്നവരുടെ വിവരശേഖരണം നടത്തുന്നതിനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ടെന്ന്​ ഭാരവാഹികൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain travelers
News Summary - Saudi travelers stranded in Bahrain: Concern everywhere; Problem-solving intervention is active
Next Story