മനാമ: മസ്തിഷ്ാഘാതം സംഭവിച്ചു തലയിലെ ഞരമ്പ് പൊട്ടി ബോധരഹിതനായി സല്‍മാനിയ ആശുപത്രിയില്‍ കിടക്കുന്ന കോഴിക്കോട് സ്വദേശി സെബാസ്റ്റ്യന്‍ (57) സുമനസ്സുകളുടെ സഹായം തേടുന്നു. കഴിഞ്ഞ 12 വര്‍ഷമായി ബഹറൈനില്‍ തുശ്ചാമായ വേതനത്തില്‍ തയ്യല്‍ ജോലി ചെയ്ത് കുടുംബം പുലര്‍ത്തി വരുകയായിരുന്നു സെബാസ്റ്റ്യന്‍.
ഭാര്യയും രണ്ടു പെണ്മക്കളും അടങ്ങുന്നതാണ് കുടുംബം. ആറു അംഗങ്ങളുള്ള കുടുംബത്തിലെ ഏക അതാണിയായിരുന്നു സെബാസ്റ്റ്യന്‍. പ്രവാസത്തിന്‍റെ ആദ്യ കാലങ്ങളില്‍ തന്‍റെ സഹോദരങ്ങളുടെ സംരക്ഷണ ചുമതല സെബാസ്റ്റ്യനായിരുന്നു. 5 സെൻറ് വസ്തുവില്‍ ചെറുതായുള്ള ഒരു വീടാണ് ആകെ സമ്പാദ്യം. മൂത്ത മകളുടെ വിവാഹം കഴിഞ്ഞു വന്നതിെൻറ 12 ാം നാള്‍ ആണ് വിധി സെബാസ്റ്റ്യനെ ആശുപത്രി കിടക്കയില്‍ എത്തിച്ചത്.
ഡിഗ്രിക്ക് പഠിക്കുന്ന ഒരു മകളും ഭാര്യയും സെബാസ്റ്റ്യെൻറ തുടർചികില്‍സയും തുടര്‍ ജീവിതവും എന്താകുമെന്ന ആശങ്കയുടെ ഇടയിലാണ് സുമനസ്സുകളെ ആശ്രയിക്കുന്നത്. യാത്ര ചെയ്യാന്‍ സാധിക്കുന്ന മുറക്ക് സെബാസ്റ്റ്യനെ നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ശ്രമത്തിലാണ് ഇവിടെയുള്ള ഭാര്യയുടെ അനുജത്തിയുടെ ഭര്‍ത്താവ് ഫ്രാന്‍സിസ്. ഫ്രാന്സിസിെൻറ നമ്പർ: 39842996
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.